പഞ്ചസാരക്ക് വില കൂടാൻ കാരണം എഥനോള്‍ അല്ല ; ആരോപണം അടിസ്ഥാനരഹിതമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് പഞ്ചസാര വില കുതിച്ചുയരാൻ കാരണം കരിമ്പ് എഥനോള്‍ നിർമാണത്തിന് മാറ്റിവെച്ചെതുകൊണ്ടാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രം.
വിലക്കയറ്റത്തിന് കാരണം ആഭ്യന്തര ഉല്‍പ്പാദനത്തിലെ കുറവും വൻ തോതില്‍ പഞ്ചസാരയുടെ ആവശ്യകതയുടെ തോത് ഉയർന്നതുമാണ് കാരണമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.
അതേസമയം, വിലക്കയറ്റം തടയാൻ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.ആഗസ്റ്റ് ഏഴിന് ശേഷം 20 ശതമാനം വര്‍ധനയാണ് പഞ്ചസാര വിലയില്‍ ഉണ്ടായത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പഞ്ചസാര വില 52 രൂപയില്‍ നിന്നും 62 രൂപയായി ഉയര്‍ന്നു.
കഴിഞ്ഞ 12 ദിവസത്തിനിടെയാണ് വില ഇത്രയും ഉയര്‍ന്നത്. 19 ശതമാനം മുതല്‍ 21 ശതമാനം വരെയായി ഉയര്‍ന്നത്. മഹാരാഷ്ട്രയിലുണ്ടായ കനത്ത മഴയും ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലും കരിമ്പ് വിളയെ ബാധിച്ച റെഡ് റോട്ട് , ടോപ്പ് ബോറർ രോഗങ്ങളും പഞ്ചസാര ഉല്‍പ്പാദനത്തെ ഗണ്യമായി കുറച്ചെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം.
