August 13, 2026

സ്വർണവിലയിൽ ഇന്നും വർധന : ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

Share

 

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ച്‌ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. പവന് 200 രൂപ വർധിച്ച്‌ 1,13,760 രൂപയാണ് ഇന്നത്തെ ഒരു പവന്റെ വില.

 

ഗ്രാമിന് 95 രൂപ ഉയർന്ന് 14,195 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. എന്നാല്‍, പണിക്കൂലിയും ജി.എസ്.ടിയും അടക്കമുള്ള നികുതികള്‍ കൂടിച്ചേരുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഒരു പവൻ വാങ്ങാൻ ഇതിലും വലിയ തുക നല്‍കേണ്ടി വരും.

 

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ വലിയ ചാഞ്ചാട്ടങ്ങളാണ് പ്രകടമാകുന്നത്. പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങള്‍ പരിഹരിക്കാനുള്ള ചർച്ചകള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും സ്വർണവിലയിലെ അനിശ്ചിതത്വം തുടരുകയാണ്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.