September 21, 2026

വയോധികയായ അമ്മയെ കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമം ; മകന്‍ അറസ്റ്റില്‍

Share

 

മാനന്തവാടി : മദ്യലഹരിയില്‍ വയോധികയായ അമ്മയെ വീട്ടില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ മകനെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. തോണിച്ചാല്‍ പിലാക്കണ്ടിക്കുന്നേല്‍ വീട്ടില്‍ ദിനേശന്‍ (50) ആണ് പിടിയിലായത്.

 

കഴിഞ്ഞ ഓഗസ്റ്റ് 1ന് വൈകുന്നേരം 3 മണിയോടെയായിരുന്നു സംഭവം. ശുചിമുറിയില്‍ നിന്ന് കിടപ്പുമുറിയിലേക്ക് വരികയായിരുന്ന വയോധികയെ തടഞ്ഞുനിര്‍ത്തിയ പ്രതി, ക്രൂരമായി മര്‍ദ്ദിക്കുകയും കട്ടിലിലേക്ക് തള്ളിയിട്ട് കൈകള്‍ തിരിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കഴുത്തില്‍ അമര്‍ത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചെന്നും, വിഷം തന്നാല്‍ കുടിക്കുമോ എന്ന് ചോദിച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.

മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ വയോധിക നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മാനന്തവാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഭാരതീയ ന്യായ സംഹിത (BNS) അനുസരിച്ച് ക്രമസമാധാന ലംഘനം, ക്രൂരമായ മര്‍ദ്ദനം, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്.

 

മാനന്തവാടി ഇന്‍സ്‌പെക്ടര്‍പി റഫീഖ്, എസ് ഐ കെ.കെ സോബിന്‍, അര്‍ജുന്‍, സുനില്‍ കുമാര്‍, എസ്.സി.പി.ഒ കെ. ഡി ജോബി, സി പി ഒ മാരായ മുഹമ്മദ് നിസാര്‍, കെ നിബിന്‍, ടി ആര്‍ അനുരാജ്എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.

 


Share
Copyright © All rights reserved. | Newsphere by AF themes.