നിരോധിത പുകയില ഉത്പന്നവുമായി പിടിയിൽ
പനമരം : നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ. പനമരം ചങ്ങാടക്കടവ് മാണിക്കോത്ത് വീട്ടിൽ എം.എ. ഷമീർ (44) നെയാണ് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പനമരം പോലീസ് പിടികൂടിയത്. പനമരം ടൗണിലെ നെല്ലാറാട്ടുകുന്ന് റോഡ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മാസ്റ്റേഴ്സ് ചിക്കൻ സ്റ്റാൾ എന്ന കടയുടെ സമീപത്ത് വെച്ചാണ് ഇയാൾ പിടിയിലായത്.
ഇയാളുടെ കൈവശത്തുനിന്നും വില്പനക്കായി സൂക്ഷിച്ച നിരോധിത പുകയില ഉല്പ്ന്നമായ 30 പാക്കറ്റ് ഹാൻസ് പിടികൂടി. ഇയാൾ സ്ഥിരം വില്പനക്കാരനാണെന്ന് പോലീസ് പറഞ്ഞു. പനമരം എസ്.ഐ. കെ.എസ് ജിഷ്ണുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
