July 22, 2026

55% മഴയുടെ കുറവ് ഉണ്ട്, ഉമ്മൻ ചാണ്ടി സര്‍ക്കാരിൻ്റെ കാലത്തെ ദീര്‍ഘകാല കരാര്‍ കഴിഞ്ഞ സര്‍ക്കാര്‍ റദ്ദാക്കിയത് വൈദ്യുതി പ്രതിസന്ധിക്ക് ആക്കം കൂട്ടി : വൈദ്യുതി മുടക്കത്തിൽ പ്രതികരിച്ച്‌ മുഖ്യമന്ത്രി 

Share

 

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി വി ഡി സതീശൻ. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഡിമാൻഡാണ് ഉണ്ടായത്.ഈ സീസണില്‍ 1000 മെഗാ വാട്ടിൻ്റെ വർദ്ധനവുണ്ടായി. 55% മഴയുടെ കുറവ് ഉണ്ട്. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്തെ ദീർഘകാല കരാർ കഴിഞ്ഞ സർക്കാർ റദ്ദാക്കിയത് പ്രതിസന്ധിക്ക് ആക്കം കൂട്ടി. യൂണിറ്റിന് 4.29 പൈസ നിരക്കിലുള്ള കാരാർ 7 കൊല്ലം കഴിഞ്ഞ് റദ്ദാക്കി.എന്നിട്ട് 7 രൂപ, 8 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

 

30 ദിവസം കൊണ്ട് ഞങ്ങളുടെ ഗവണ്‍മെൻറ് ഉണ്ടാക്കിയ പ്രതിഭാസം ആണോ വൈദ്യുതി പ്രതിസന്ധി ?. തെറ്റായ പ്രചരണമാണ് നടത്തുന്നത്. ഒരുമണിക്കൂർ ജനങ്ങള്‍ ഇരുട്ടില്‍ ഇരിക്കട്ടെ എന്ന് ഞങ്ങള്‍ തീരുമാനിക്കുമോ?. ഉമ്മൻ ചാണ്ടി സർക്കാരിൻറെ കാലത്തെ കരാർ റദ്ദാക്കിയിട്ട് അദാനി കമ്പനിയില്‍ നിന്നാണ് അന്ന് കരണ്ട് വാങ്ങിയത്.

 

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണത്തില്‍ ആരോഗ്യ മന്ത്രി വ്യക്തത വരുത്തി. ഭക്ഷണം കൊടുക്കുന്നതിന് എതിരല്ല. ഡിവൈഎഫ്‌ഐ യെ അഭിനന്ദിക്കുന്നു. കൊടുക്കുന്നത് നല്ല കാര്യം. ആശുപത്രികളുടെ സ്ഥലം ഒന്നും കൈയേറി ചെയ്യരുതെന്ന് മാത്രം. ഗണ്മാൻമാരുടെ മർദ്ദനത്തില്‍ എം ആർ അജിത് കുമാരിന്റെ റിപ്പൊർട്ട് വൈകലില്ല.

അടിസ്ഥാന രഹിതമായ വാർത്തകളാണ് വരുന്നത്. ഞാനല്ലേ അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ വിമർശിച്ചത്. സർക്കാരിന് മുന്നില്‍ റിപ്പോർട്ട് വന്നാല്‍ ചർച്ച ചെയ്ത് തീരുമാനം എടുക്കും. CMDRF വിതരണത്തില്‍ താമസമില്ല. സർക്കാർ വന്ന് രണ്ടു മാസം അല്ലേ ആയുള്ളു. മുൻ സർക്കാരിൻ്റെ കാലത്ത് ഇതിലും താമസം വന്നു. ദയവ് ചെയ്ത് തെറ്റായ വാർത്ത കൊടുത്ത് ദ്രോഹിക്കരുത്.

 

KSU നേതാക്കള്‍ക്ക് കാണാൻ അനുമതി നിഷേധിച്ചെന്നെ വാർത്ത മുഖ്യമന്ത്രി നിഷേധിച്ചു. ഒരാളെയും കാണാൻ പറ്റില്ലെന്ന് പറഞ്ഞിട്ടില്ല. ദിവസം ആയിരക്കണക്കിന് ആളുകളെ കാണുന്നുണ്ട്. അനുമതി നിഷേധിച്ചെന്ന് ദയവായി വാർത്ത കൊടുക്കരുത്.തേവര കോളേജില്‍ വെച്ച്‌ അലോഷ്യസിനെ കണ്ടില്ല. തിരക്കില്‍ പോകുകയായിരുന്നു. മൈൻഡ് ചെയ്തില്ലെന്ന വാർത്ത പിന്നീടാണ് കണ്ടത്. അന്ന് രാവിലെ 10 മുതല്‍ 1 മണി വരെ ഞാൻ എറണാകുളം ഗസ്റ്റ് ഹൗസില്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

 

റാഗിങ്ങിന് ഇരയായി മരിച്ച സിദ്ധാർത്ഥിന്റെ പേരില്‍ ആപ് പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭ യോഗതീരുമാനങ്ങള്‍ അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി വി ഡി സതീശൻ. വിദ്യാർത്ഥികള്‍ക്ക് ആപ് വഴി പരാതി നല്‍കാമെന്നും റാഗിങ്ങിനെതിരെ കർശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ടാറ്റയുമായി ചർച്ച നടത്തിയിരുന്നു. അവരുടെ ചില പദ്ധതികള്‍ സംബന്ധിച്ചാണ് ചർച്ച നടന്നത്. മാരിടൈം മേഖലയില്‍ 10000 കോടി രൂപയുടെ നിക്ഷേപമാണ് നടന്നത്. കേരളത്തിൻ്റെ ഭാവിയെ കരുതി പൊസിറ്റീവായി വാർത്ത നല്‍കണം എന്ന് അഭ്യർത്ഥിക്കുന്നു.

 

2025 ല്‍ വഖഫ് ബോർഡ് പുന: സംഘടിപിച്ചു. വഖഫ് നിയമ ഭേദഗതി വന്ന ശേഷം പുന: സംഘടന നടന്ന ആദ്യ സംസ്ഥാനം കേരളം ആണ്. രണ്ട് മുസ്ലിം ഇതര പ്രതിനിധികളെ പിന്നീട് വെകുമെന്ന് സർക്കാർ പറഞ്ഞിരുന്നു. എന്നാല്‍ വ്യക്തമായ സമീപനമാണ് പുതിയ സർക്കാർ സ്വീകരിച്ചത്. എല്ലാ കാര്യങ്ങളും പരിശോധിക്കാം എന്ന് അറിയിച്ചു. ഹർജി റദ്ദാക്കണം എന്നും കോടതിയോട് ആവശ്യപ്പെട്ടു.

 

രണ്ട് അമുസ്ലിങ്ങളെ വെച്ചു കൊള്ളാമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് സർക്കാരിനെതിരെ വർഗീയ പ്രചരണം നടത്തുകയാണ്. വഖഫ് ബോർഡില്‍ അമുസ്ലിം പ്രതിനിധികളെ വെക്കേണ്ടിവരും. പാർലമെൻ്റ് പാസാക്കിയ നിയമമാണ്. അതിനെതിരായ ഹർജി സുപ്രിം കോടതി തള്ളി. അതുകൊണ്ടാണല്ലോ പിണറായി സർക്കാർ പ്രതിനിധികളെ വെക്കും എന്ന് പറഞ്ഞതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

 

 


Share
Copyright © All rights reserved. | Newsphere by AF themes.