വയനാട്ടിലെ അധ്യാപക ഒഴിവുകൾ
തോമാട്ടുചാൽ : വടുവൻചാൽ ഗവ. ഹൈസ്കൂളിൽ എച്ച്. എസ്.ടി. (ഫിസിക്കൽ സയൻസ്), എഫ്.ടി.എം. തസ്തികകളിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനുളള കൂടിക്കാഴ്ച ജൂലൈ 13 ന് തിങ്കളാഴ്ച 10.30-ന് സ്കൂളിൽ നടക്കും.
ബത്തേരി : കല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ്(സീനിയർ) അധ്യാപക നിയമനം. കൂടിക്കാഴ്ച ജൂലൈ 14-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.
പുല്പള്ളി : വേലിയമ്പം ദേവീവിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ ഒഴിവുള്ള വൊക്കേഷണൽ ടീച്ചർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ജൂലൈ 15-ന് രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ നടക്കും.
