കൊളഗപ്പാറയിൽ കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു
ബത്തേരി : കൊളഗപ്പാറ വയനാടിയ ഹോട്ടലിന് സമീപം നിയന്ത്രണം വിട്ട കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു. ചൂരിമല കോട്ടമറ്റം മേരി ഏലിയാസ് (64) ആണ് മരണപ്പെട്ടത്.
ഇന്ന് രാവിലെയാണ് സംഭവം. കൊളഗപ്പാറ പള്ളിയിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു മേരി. ചടങ്ങിന് ശേഷം റോഡിലൂടെ നടന്നുപോകവെയാണ് നിയന്ത്രണം വിട്ടെത്തിയ കാർ ഇവരെ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിന് പിന്നാലെ മേരിയെ ഉടൻ തന്നെ സുൽത്താൻ ബത്തേരി അസംപ്ഷൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
