കോഫി ബോർഡ് സഹായധനം പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു
കൽപ്പറ്റ : കോഫി ബോർഡ് സഹായധന പദ്ധതികൾക്കായി അപേക്ഷ ക്ഷണിച്ചു. പൊതു വിഭാഗത്തിൽപ്പെട്ടവർക്ക് കുറഞ്ഞത് ഒരു ഏക്കർ കാപ്പിത്തോട്ടവും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് കുറഞ്ഞത് അരയേക്കർ കാപ്പിത്തോട്ടവും ഉണ്ടായിരിക്കണം.
കിണർ/കുളം നിർമാണം, ജലസേചന സാമഗ്രികൾ ((സ്പിക്ളർ/ഡ്രിപ്പ്) വാങ്ങുന്നതിന്, പുനർകൃഷി, കാപ്പി ഗോഡൗൺ നിർമാണം, കാപ്പിക്കളം നിർമാണം, യന്ത്രവത്കൃത ഡ്രയറുകൾ സ്ഥാപിക്കൽ, പൾപ്പിങ് യൂണിറ്റ് സ്ഥാപിക്കൽ, കാർഷിക യന്ത്രോപകരണങ്ങൾ എന്നിവയ്ക്കായാണ് സഹായധനം അനുവദിക്കുന്നത്.
40 മുതൽ 90 ശതമാനം വരെ സബ്‌സിഡി ലഭിക്കും. അപേക്ഷിക്കുന്നവർ പ്രവൃത്തി തുടങ്ങുന്നതിനുമുൻ പ് കോഫി ബോർഡിൻ്റെ ലൈസൺ ഓഫീസുകളിൽ നിന്നും മുൻകൂർ അനുമതി വാങ്ങണം. https://coffeeboard.gov.in/RegistrationSearch.aspx എന്ന വെബ്സൈറ്റ് വഴി ഗ്രോവർ രജിസ്ട്രേഷൻചെയ്ത ശേഷം അടുത്തുള്ള കോഫി ബോർഡ് ഓഫീസ് സന്ദർശിക്കുക. ഗ്രോവർ രജിസ്ട്രേഷൻ ചെയ്യുന്നതിനു വേണ്ടി അടുത്തുള്ള അക്ഷയകേന്ദ്രങ്ങളെ ബന്ധപ്പെടാം. അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാനതീയതി ഓഗസ്റ്റ് പത്ത്.
