പനമരം വർണിക ഫാഷൻ ടെക്സ്റ്റൈൽസിൽ ആനിവേഴ്‌സറി ഓഫർ കൂപ്പൺ നറുക്കെടുത്തു
പനമരം വർണിക ഫാഷൻ ടെക്സ്റ്റൈൽസിൽ ഗ്രാൻഡ് ആനിവേഴ്‌സറി ഓഫർ പ്രമാണിച്ചുള്ള കൂപ്പൺ നറുക്കെടുത്തു. ഒന്നാം സമ്മാനമായ 10,000 രൂപയുടെ ക്യാഷ് പ്രൈസിന് പുൽപ്പള്ളി ഇരുളം സ്വദേശി വി.ആർ. അജി
അർഹനായി. രണ്ടാം സമ്മാനമായ 5,000 രൂപയുടെ ക്യാഷ് പ്രൈസ് മാനന്തവാടി ചെറ്റപ്പാലം സ്വദേശി ലെജി ഷൈജാന് ലഭിച്ചു. 2500 രൂപയുടെ മൂന്നാം സമ്മാനത്തിന് മാനന്തവാടി എരുമത്തെരുവ് അഫ്‌സൽ , പനമരം കുനിയിൽ ഷബീർ എന്നിവർ അർഹരായി. കൂടാതെ പ്രോത്സാഹന സമ്മാനത്തിനുള്ള 15 പേരെയും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു.
ചടങ്ങിൽ വ്യാപാരി വ്യസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് എം.കെ അബ്ദുൽ നാസർ, വ്യാപാരി വ്യസായി ഏകോപന സമിതി പനമരം യൂണിറ്റ് ജനറൽ സെക്രട്ടറി സി.എച്ച്. നവാസ്, വർണിക ഫാഷൻ ടെക്സ്റ്റൈൽസ് ഉടമകൾ, ജീവനക്കാരും, വ്യാപാരി പ്രതിനിധികളും സംബന്ധിച്ചു.
