June 26, 2026

തോൽപ്പെട്ടിയിൽ മാരക മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവാക്കൾ അറസ്റ്റിൽ

Share

 

മാനന്തവാടി : തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വെച്ച്കാറില്‍ കടത്തുകയായിരുന്ന അതിമാരക ലഹരിമരുന്നായ മെത്താഫിറ്റമിനുമായി നാല് യുവാക്കളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.

പടിഞ്ഞാറത്തറ സ്വദേശികളായ മൊട്ടത്തില്‍ വീട്ടില്‍ ഷെഹീര്‍.എ (38), ചക്കാലകണ്ടിയില്‍ വീട്ടില്‍ മുസ്തഫ സി.കെ (46), തൃശ്ശൂര്‍ വടക്കാഞ്ചേരി മുള്ളോര്‍ക്കര ഇല്ലിക്കോട്ടില്‍ വീട്ടില്‍ റിന്‍ഷാദ് ഇ.എച്ച് (28), പാലക്കാട് പട്ടാമ്പി തിരുമിറ്റക്കോട് പൊന്നോത്തുവളപ്പില്‍ വീട്ടില്‍ ജംഷീര്‍ പി.വി (33) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കെ.എല്‍ 6 എ 00633 നമ്പര്‍ കാറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. പത്ത് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

 

എക്‌സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തുന്ന ‘ഓപ്പറേഷന്‍ തണ്ടര്‍’ പരിശോധനയ്ക്കിടെയാണ് 9 ഗ്രാം മെത്താഫിറ്റമിന്‍ പിടികൂടിയത്.

 

പരിശോധനയില്‍ വയനാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് അന്റീ നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുരേഷ് എം, സുദീപ് ബി, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ പ്രസാദ് കെ, തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റിലെ പ്രിവെന്റീവ് ഓഫീസര്‍ ചാള്‍സ്‌കുട്ടി കെ ഇ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സജിത്ത് പി സി, രാജേഷ് എം ജി , കേരള മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യുണിറ്റിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് ചന്ദ്രന്‍ എ സി, സിവില്‍ എക്‌സൈസ് ഓഫീസര്‍ സുമേഷ് വി എസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ ജെനീഷ് എം എസ് എന്നിവര്‍ പങ്കെടുത്തു


Share
Copyright © All rights reserved. | Newsphere by AF themes.