തലപ്പുഴ സ്വദേശിയായ യുവാവ് ബംഗളൂരിൽ വാഹനാപകടത്തിൽ മരണപ്പെട്ടു

തലപ്പുഴ സ്വദേശിയായ യുവാവ് ബംഗളൂരിൽ വാഹനാപകടത്തിൽ മരണപ്പെട്ടു
തലപ്പുഴ: ബംഗളൂരിൽ ബൈക്ക് അപകടത്തിൽ തലപ്പുഴ സ്വദേശിയായ യുവാവ് മരിച്ചു. തലപ്പുഴ പുതിയിടം കാട്ടാംക്കോട്ടിൽ ജോസിന്റെയും ആനി യുടെയും മകൻ ജിതിൻ ജോസ് (27) ആണ് മരി ച്ചത്. ഇന്നലെ രാത്രിയിൽ ബംഗളൂരിൽ വെച്ച് ജിതിനും സുഹൃത്തും സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. അപകടത്തിൽ ഇരുവരും മരണപ്പെട്ടു. സുഹൃത്ത് കോട്ടയം സ്വദേശിയാണെന്നാണ് ലഭിക്കുന്ന സൂചന.
