June 6, 2026

എൻട്രൻസ് കോച്ചിങ് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

Share

 

കൽപ്പറ്റ : ജില്ലയിലെ വിമുക്ത ഭടന്മാരുടെ മക്കളിൽ നിന്ന് മെഡിക്കൽ, എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുടെ കോച്ചിങിനുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് ആറ് മാസത്തെ കോച്ചിങിൽ പങ്കെടുത്ത് പ്രവേശന പരീക്ഷയെഴുതിയിട്ടുണ്ടെങ്കിൽ സർവീസ് പ്ലസ് പോർട്ടൽ വഴി അപേക്ഷ നൽകാം. 12,000 രൂപയാണ് ധനസഹായം. അർഹതയ്ക്ക് വരുമാന പരിധിയില്ല. എന്നാൽ 25 വയസ് കഴിഞ്ഞവർ, വിവാഹിതരായ മക്കൾ, സർക്കാർ ജോലിക്കാരായ മക്കൾ എന്നിവർക്ക് ധനസഹായത്തിന് അർഹതയില്ല. മെഡിക്കൽ അല്ലെങ്കിൽ എഞ്ചിനീയറിങ് പ്രവേശന പരീക്ഷകളിൽ ഏതെങ്കിലും ഒന്നിന് മാത്രമേ സഹായം ലഭിക്കൂ. ഒരു വിദ്യാർത്ഥിക്ക് ഒരു തവണ മാത്രമാണ് ആനുകൂല്യം ലഭിക്കുക.

 

അപേക്ഷയോടൊപ്പം കോച്ചിങ് കാലയളവ് വ്യക്തമാക്കുന്ന കോച്ചിങ് സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, ഫീസ് അടച്ചതിന്റെ ഒറിജിനൽ രസീത്, എൻട്രൻസ് പരീക്ഷാ കമ്മീഷണർ നൽകിയ തിരിച്ചറിയൽ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, മറ്റ് അനുബന്ധ രേഖകൾ എന്നിവ സമർപ്പിക്കണം. ഓൺലൈൻ അപേക്ഷയും രേഖകളും ജൂൺ 25 വൈകുന്നേരം അഞ്ചിന് മുമ്പ് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 04936 202668.


Share
Copyright © All rights reserved. | Newsphere by AF themes.