മൂന്ന് ദിവസത്തിന് ശേഷം സ്വര്‍ണവിലയില്‍ നേരിയ ഇടിവ്
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 10 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,310 രൂപയായി. ഒരു പവന് 80 രൂപ കുറഞ്ഞ് 1,14,480 രൂപയായി. ജൂണ്‍ ഒന്ന് മുതല്‍ കഴിഞ്ഞ മൂന്ന് ദിവസവും സ്വർണവിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം ഒരു ഗ്രാം സ്വർണത്തിന് 14,320 രൂപയായിരുന്നു. വിലയില്‍ വലിയ രീതിയില്‍ മാറ്റമില്ലെങ്കിലും നേരിയ ആശ്വാസമാണ് ഈ ഇടിവ്.
സ്വർണ വിലയില്‍ താത്കാലികമായി ചാഞ്ചാട്ടം തുടരുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഈ വർഷം ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോഡ്. കഴിഞ്ഞ വർഷം ഡിസംബർ 23നാണ് ആദ്യമായി സ്വർണവില പവന് ഒരു ലക്ഷം രൂപ കടന്നത്. കഴിഞ്ഞ മാസം സ്വർണവിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് മേയ് അഞ്ചിനായിരുന്നു.1,09,400 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ അന്നത്തെ വില.
വെള്ളി വില
സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയ്ക്ക് 280 രൂപയാണ് ഇന്നത്തെ വില. 10 ഗ്രാം വെള്ളിയ്ക്ക് 2,800 രൂപയാണ് വില.
