തുടര്‍ച്ചയായ രണ്ടാംദിനവും മാറ്റമില്ലാതെ സ്വര്‍ണവില
സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ രണ്ടാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സ്വർണത്തിന് 14,320 രൂപയിലും പവന് 1,14,560 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്
അതേസമയം, സാധാരണക്കാർ ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ക്കായി ആശ്രയിക്കുന്ന 18 കാരറ്റ് സ്വർണവില ഗ്രാമിന് 11,765 രൂപയായി മാറ്റമില്ലാതെ തുടരുകയാണ്. വെള്ളിവിലയിലും ഇന്ന് വ്യത്യാസമൊന്നും രേഖപ്പെടുത്തിയിട്ടില്ല.
തുടർച്ചയായ രണ്ട് ദിവസങ്ങളിലുണ്ടായ കനത്ത ഇടിവിന് ശേഷമാണ് നിലവില്‍ സ്വർണവില മാറ്റമില്ലാതെ ഒരേ നിരക്കില്‍ തുടരുന്നത്. കഴിഞ്ഞ ശനിയാഴ്ചയ്ക്ക് പിന്നാലെ തിങ്കളാഴ്ചയും വിപണിയില്‍ വില കുറഞ്ഞിരുന്നു. തിങ്കളാഴ്ച മാത്രം ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് ഇടിഞ്ഞത്.
കേന്ദ്ര സർക്കാർ ഇന്ത്യയില്‍ സ്വർണത്തിന്റെ ഇറക്കുമതിച്ചുങ്കം (Import Duty) കുത്തനെ കൂട്ടിയതോടെ കഴിഞ്ഞ മേയ് 13-ന് ഒറ്റയടിക്ക് സ്വർണവില പവന് 10,200 രൂപയോളം വർദ്ധിച്ചിരുന്നു. ഇത് റെക്കോർഡ് വേഗത്തില്‍ മേയ് മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയില്‍ പവനെ എത്തിച്ചു. എന്നാല്‍ ഈ സർവ്വകാല റെക്കോർഡിന് ശേഷം കഴിഞ്ഞ 20 ദിവസങ്ങള്‍ക്കുള്ളില്‍ വിപണിയില്‍ സ്വർണവില ഘട്ടംഘട്ടമായി താഴേക്ക് വരികയായിരുന്നു. കഴിഞ്ഞ 20 ദിവസത്തിനിടെ മാത്രം പവന് 8,560 രൂപയുടെ വൻ ഇടിവാണ് വിപണിയില്‍ രേഖപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് വില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
