May 31, 2026

സംസ്ഥാനത്ത് നാളെമുതൽ മില്‍മ പാലിനും തൈരിനും വില കൂടും; പുതിയ നിരക്കുകള്‍ അറിയാം

Share

 

സംസ്ഥാനത്ത് മില്‍മ പാലിനും തൈരിനും തിങ്കളാഴ്ച മുതല്‍ വില കൂടും. പാല്‍ ലിറ്ററിന് നാല് രൂപയും തൈര് ലിറ്ററിന് അഞ്ച് രൂപയുമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്.എട്ട് മാസം മുൻപ് ധാരണയായ വില വർദ്ധനവാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ കർഷക ക്ഷേമം മുൻനിർത്തി ഇപ്പോള്‍ നടപ്പാക്കുന്നതെന്ന് മില്‍മ അധികൃതർ വിശദീകരിച്ചു. ഹൈകോടതിയുടെ ഉത്തരവ് പ്രകാരമാണ് മില്‍മ പാല്‍വില വർദ്ധിപ്പിച്ചിരിക്കുന്നതെന്നും, ഇതില്‍ സർക്കാരിന് ഇടപെടാൻ പരിമിതിയുണ്ടെന്നുമാണ് ഔദ്യോഗിക വിശദീകരണം.

 

പുതിയ വിലവിവരങ്ങള്‍

 

വില വർദ്ധനവ് പ്രാബല്യത്തില്‍ വരുന്നതോടെ മില്‍മയുടെ വിവിധ ഉല്‍പ്പന്നങ്ങളുടെ പുതിയ നിരക്കുകള്‍ ഇങ്ങനെയാണ്:

 

● മില്‍മ സ്മാർട്ട് ലിറ്ററിന് 50 രൂപയില്‍ നിന്നും 54 രൂപയാകും.

 

● ടോണ്‍ഡ് മില്‍ക്ക് ലിറ്ററിന് 52 രൂപയില്‍ നിന്നും 56 രൂപയായി ഉയരും.

 

● മില്‍മ പ്രൈമിൻ്റെ വില 56 രൂപയില്‍ നിന്നും 60 രൂപയാകും.

 

● കൊഴുപ്പ് കൂടിയ മില്‍മ റിച്ചിന് ആറ് രൂപ വർദ്ധിച്ച്‌ പുതിയ വില 64 രൂപയാകും.

 

● കുപ്പിയില്‍ ലഭിക്കുന്ന ഒരു ലിറ്റർ പാലിൻ്റെ വില 70 രൂപയില്‍ നിന്നും 75 രൂപയിലേക്കുയരും.

 

● പാലിനും തൈരിനും വില കൂടിയെങ്കിലും ഐസ്ക്രീം, നെയ്യ് ഉള്‍പ്പെടെയുള്ള മില്‍മയുടെ മറ്റ് ഉല്‍പ്പന്നങ്ങള്‍ക്ക് തല്‍ക്കാലം വില വർദ്ധിപ്പിച്ചിട്ടില്ല.

 

പൊതുജനങ്ങള്‍ക്ക് സാമ്പത്തിക ബാധ്യത

 

ഹോട്ടലുകളില്‍ ഒരു ഗ്ലാസ് ചായയ്ക്ക് 15 രൂപ വരെ ഉയർന്ന സാഹചര്യത്തില്‍ പുതിയ പാല്‍വില വർദ്ധനവ് ജനങ്ങളുടെ കുടുംബ ബജറ്റിനെയും മറ്റ് ചെലവുകളെയും സാരമായി ബാധിക്കാൻ സാധ്യതയുണ്ട്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.