May 29, 2026

സി.ഡി.എസുകള്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്പ : അപേക്ഷ ക്ഷണിച്ചു

Share

 

മാനന്തവാടി : സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍, കുടുംബശ്രീ കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ്‌റ് സൊസൈറ്റികള്‍ മുഖേന നടപ്പിലാക്കുന്ന വനിതാ ശാക്തീകരണ പദ്ധതി പ്രകാരം വായ്പ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി താലൂക്ക് പരിധിയിലെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാരായ അയല്‍ക്കൂട്ട അംഗങ്ങള്‍ ഉള്‍പ്പെടുന്ന സി.ഡി.എസുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 18 നും 60 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. കുടുംബവാര്‍ഷിക വരുമാനം 300000 രൂപയില്‍ കവിയാന്‍ പാടില്ല. വായ്പ തുക ഒരു അംഗത്തിന് 50000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ്. 6.5 ശതമാനമാണ് പലിശ നിരക്ക്. മൂന്ന് മുതല്‍ നാല് വര്‍ഷങ്ങള്‍ കൊണ്ട് വായ്പതുക പലിശ സഹിതം മാസഗഡുക്കളായി തിരിച്ചടയ്ക്കണം. അപേക്ഷാഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ -04935 296512, 9188934102


Share
Copyright © All rights reserved. | Newsphere by AF themes.