May 23, 2026

പെട്രോള്‍, ഡീസല്‍ വിലക്കു പുറമേ സി.എൻ.ജി വിലയും കൂട്ടി

Share

 

ഡല്‍ഹി : പെട്രോള്‍, ഡീസല്‍ വിലക്കു പുറമേ സി.എൻ.ജി വിലയും വർധിപ്പിച്ചു. കിലോഗ്രാമിന് ഒരു രൂപയാണ് വർധിപ്പിച്ചത്. 10 ദിവസത്തിനിടെയുണ്ടാകുന്ന മൂന്നാമത്തെ വിലവർധനയാണിത്. വില വർധിച്ചതോടെ ഡല്‍ഹിയില്‍ സി.എൻ.ജി വില കിലോഗ്രാമിന് 81.09 രൂപയാകും.

 

മെയ് 15ന് സിഎൻജി വില രണ്ടു രൂപയും മെയ് 18ന് ഒരു രൂപയും സർക്കാർ വർധിച്ചിരുന്നു. ഇതിന് പന്നാലെയാണ് ഒരു രൂപ വീണ്ടും കൂട്ടിയത്. രാജ്യത്ത് ഇന്ന് പെട്രോള്‍, ഡീസല്‍ വിലയും വീണ്ടും വർധിപ്പിച്ചിച്ചുണ്ട്. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്.

 

ഡല്‍ഹിയില്‍ പെട്രോള്‍ വില 99.51 രൂപയും ഡീസല്‍ നിരക്ക് 92.49 രൂപയുമായി വർധിക്കുമെന്ന് ഡീലർമാർ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെപ്പും ഫല പ്രഖ്യാപനവും കഴിഞ്ഞ് തൊട്ടുപിന്നാലെയാണ് രാജ്യത്ത് ഇന്ധ വില വർധിച്ചു തുടങ്ങിയത്.

 

ഇന്ത്യയില്‍ ആവശ്യമായ അളവില്‍ ഇന്ധനം സ്റ്റോക്കുണ്ടെന്ന് സർക്കാർ അറിയിച്ചതിനു പിന്നാലെയാണ് മൂന്നാമതത്തെ വിലക്കയറ്റം. മെയ് 15 ന് വില ലിറ്ററിന് 3 രൂപയും മെയ് 19 ന് 90 പൈസയുമായിരുന്നു വർധിച്ചത്. 10 ദിവസത്തിനിടെ ലിറ്ററിന് ഏകദേശം 5 രൂപ വർധിച്ചു. ഇന്ധന വില വർധന ജനജീവിതത്തെ ദുസ്സഹമാക്കുകയാണ്. വിപണിയില്‍ വിലക്കയറ്റത്തിനും ഇതു കാരണമാവുന്നുണ്ട്.


Share
Copyright © All rights reserved. | Newsphere by AF themes.