സിപിഎം നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി വയനാട് ജില്ലാ കമ്മിറ്റി : സെലിബ്രിറ്റികള്‍ വരുമ്പോള്‍ റീല്‍സ് എടുക്കേണ്ട ആളല്ല ജില്ലാ സെക്രട്ടറി
കല്‍പ്പറ്റ : വയനാട് ജില്ലാ കമ്മറ്റിയിലും സിപിഎം നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശം. തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട വിലയിരുത്തുകള്‍ക്കിടെയാണ് നേതൃത്വത്തിനെതിരെ ശക്തമായ വിമർശനം ഉയരുന്നത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവായത് ജനങ്ങളെയും പാർട്ടിയെയും വെല്ലുവിളിക്കുന്ന നടപടിയാണ് എന്നാണ് ജില്ലാ കമ്മറ്റിയില്‍ ഉയർന്ന വിമർശനം. വി ഗോവിന്ദനും പിണറായി വിജയനും സ്ഥാനത്തു നിന്നും മാറണം ശ്യാമളയുടെ സ്ഥാനാർത്ഥിത്വം എന്തും ചെയ്യാം എന്ന വെല്ലുവിളിയോടെയുള്ള നിലപാടാണ് സ്വീകരിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി റഫീഖിന് നേരെയും കടുത്ത വിമർശനമാണ് ഉയർന്നത്. ജില്ലാ സെക്രട്ടറി എസ്‌എഫ്‌ഐ നിലവാരത്തിലാണ് പ്രവർത്തിക്കുന്നതെന്നും സെലിബ്രിറ്റികള്‍ വരുമ്പോള്‍ റീല്‍സ് എടുക്കേണ്ട ആളല്ല ജില്ലാ സെക്രട്ടറിയെന്നും കമ്മറ്റി അംഗങ്ങള്‍ വിമർശിച്ചു
ടി സിദ്ദിഖിനെതിരെ ഉയർത്തിയ വിശ്വാസയോഗ്യമല്ലാത്ത ആരോപണങ്ങള്‍ അദ്ദേത്തിന്റെ ഭൂരിപക്ഷം ഉയർത്താൻ ഇടയാക്കിയെന്നും ജില്ലാ കമ്മറ്റിയില്‍ വിമർശനമുയർന്നു. ജില്ലാ സെക്രട്ടറിയേറ്റിലെ വിമർശനങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോർന്നത്തിലും ജില്ലാ നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചു. യോഗത്തിലെ വിവരങ്ങള്‍ ചോർത്തിയത് ആരാണെന്ന് അറിയാമെന്നും നടപടിയെടുക്കുമെന്നും നേതൃത്വം അറിയിച്ചു.
