June 27, 2026

നിർത്തിയിട്ട ഗുഡ്സ് ഓട്ടോറിക്ഷയിൽ നിന്നും ബാറ്ററി മോഷ്ടിച്ചയാൾ പിടിയിൽ

Share

 

ബത്തേരി : നിർത്തിയിട്ട ഗുഡ്സ് ഓട്ടോറിക്ഷയിൽ നിന്നും ബാറ്ററി മോഷ്ടിച്ചയാൾ പിടിയിൽ. ഇരുളം, മണൽവയൽ, ചേർക്കാട്ടിൽ വീട്ടിൽ, ഹാഷിഖ് (38) നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 08.05.2026 പുലർച്ചെ ബത്തേരി, ഫയർലാന്റ് എന്ന സ്ഥലത്ത് പരാതിക്കാരൻ താമസിക്കുന്ന അപ്പാർട്മെന്റിനോട്‌ ചേർന്ന് നിർത്തിയിട്ട ഗുഡ്സ് ഓട്ടോയിൽ നിന്നും ഇയാൾ 5500 രൂപ വില വരുന്ന ബാറ്ററി മോഷ്ടിക്കുകയും മോഷണ മുതൽ ബത്തേരിയിലെ ഒരു സ്ഥാപനത്തിൽ മറിച്ചു വിൽക്കുകയുമായിരുന്നു. 09.05.2026 ന് പരാതി ലഭിച്ചയുടൻ ബത്തേരി പോലീസ് നടത്തിയ കൃത്യമായ അന്വേഷണത്തിനൊടുവിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടി. ബത്തേരി സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്. എച്ച്. ഓ ശ്രീകാന്ത് എസ് നായരുടെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ജെസ്വിൻ ജോയ് ആണ് അന്വേഷണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.


Share
Copyright © All rights reserved. | Newsphere by AF themes.