May 8, 2026

അലുമിനിയം പൈപ്പുകളും ഉണ്ടക്കാപ്പിക്കുരുവും മോഷ്ടിച്ചു കടത്തിയവര്‍ പിടിയില്‍

Share

 

മേപ്പാടി : ഒന്നേകാല്‍ ലക്ഷത്തോളം വില മതിക്കുന്ന അലുമിനിയം പൈപ്പുകളും 20,000 രൂപയോളം വില വരുന്ന ഉണ്ടക്കാപ്പിക്കുരുവും മോഷ്ടിച്ചു കടത്തിയവര്‍ പിടിയില്‍. മേപ്പാടി, താഴെ അരപ്പറ്റ സ്വദേശികളായ ചോലക്കല്‍ വീട്ടില്‍, സി.കെ. വിനോദ് (51), പുതുപറമ്പില്‍ വീട്ടില്‍, പി. സിറാജ് (42) എന്നിവരെയാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.

 

വാളത്തൂരിലുള്ള ഒരു എസ്‌റ്റേറ്റിലാണ് പല ദിവസങ്ങളിലായി മോഷണം നടന്നത്. മാനേജരുടെ പരാതി പ്രകാരം കേസെടുത്ത പോലീസ് കൃത്യവും ശാസ്ത്രീയവുമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കണ്ടെത്തിയത്.

 

എസ്‌റ്റേറ്റിലെ കാപ്പിത്തോട്ടത്തിലും റിസോര്‍ട്ടിലുമാണ് മോഷണം നടന്നത്. 08.04.2026 തീയതിയും മറ്റു പല ദിവസങ്ങളിലുമായി രാത്രി എസ്‌റ്റേറ്റിലെ കാപ്പിത്തോട്ടത്തില്‍ നിന്നും 112,500 രൂപയോളം വില വരുന്ന 45 അലുമിനിയം പൈപ്പുകള്‍ ഇവര്‍ വാഹനത്തില്‍ മോഷ്ടിച്ചു കടത്തുകയായിരുന്നു.

 

22.04.2026 തീയതി രാത്രി എസ്‌റ്റേറ്റിലുള്ള റിസോര്‍ട്ടിലും ഇവര്‍ മോഷണം നടത്തി. സ്‌റ്റോര്‍ റൂമിന്റെ പൂട്ട് പൊളിച്ച് സ്‌റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന കാപ്പി ചാക്കുകളില്‍ നിന്നും 20,000 വില വരുന്ന ഉണ്ടക്കാപ്പിക്കുരുവാണ് മോഷ്ടിച്ചത്. പരാതി ലഭിച്ച ശേഷം ഫിംഗര്‍പ്രിന്റ് എക്‌സ്‌പേര്‍ട്ട്, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ സംഭവ സ്ഥലങ്ങള്‍ പരിശോധിച്ചു. നിരവധി സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം നടത്തി.


Share
Copyright © All rights reserved. | Newsphere by AF themes.