പച്ചക്കറി വാഹനത്തിൽ കടത്തിയ മെത്തംഫിറ്റാമിനുമായി യുവാവ് പിടിയിൽ
മാനന്തവാടി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം.ദിലീപിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പച്ചക്കറിയുമായി വന്ന വാഹനത്തിൽ നിന്നും 27.485 ഗ്രാം മെത്തംഫിറ്റാമിൻ പിടികൂടി. സംഭവത്തിൽ വാളാട് ചേരിയമൂല അത്തിലൻ വീട്ടിൽ മുഹമ്മദ് അസ്‌ലം (23) നെ അറസ്റ്റു ചെയ്തു. പരിശോധനയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് അജയകുമാർ കെ, സിവിൽ എക്‌സൈസ് ഓഫീസർമാരായ മാനുൽ ജിംസൺ ടി പി, വിപിൻ പി എന്നിവർ പങ്കെടുത്തിട്ടുള്ളതാണ്. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് സെക്കന്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമന്റ് ചെയ്തു.
