April 28, 2026

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട. അധ്യാപിക മരിച്ചു

Share

 

കാട്ടിക്കുളം : മാനന്തവാടി- മൈസൂരു റോഡിലെ കാട്ടിക്കുളം വയല്‍ക്കരയില്‍ കര്‍ണാടക ആര്‍.ടി.സി. ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാര്‍യാത്രികയായ റിട്ട. പ്രധാനാധ്യാപിക മരണപ്പെട്ടു. കാട്ടിക്കുളം അണമലയിലെ ജാന്‍സി ജോസഫ് (58) ആണ് മരിച്ചത്.

 

ഞായറാഴ്ച രാവിലെ 8.45ഓടെയായിരുന്നു അപകടം.

കാട്ടിക്കുളത്തുനിന്നു മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന കാറിനു പിന്‍വശത്തായി ബസ്സിടിച്ചായിരുന്നു അപകടം. ജാന്‍സിയുടെ ഭര്‍ത്താവ് പാഴുകുന്നേല്‍ ടി.ഡി. ജോസഫിനും (മാമച്ചന്‍ ) അപകടത്തില്‍ പരിക്കേറ്റിരുന്നു. ഇടിയുടെ ആഘാതത്തില്‍ സമീപത്തു ണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റ് തകര്‍ത്ത് കലുങ്കിനു മുകളിലേക്ക് കാര്‍ പതിക്കുകയായിരുന്നു. കാറിനുള്ളില്‍ കുടുങ്ങിക്കിടന്ന ജാന്‍സിയെ ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്. പിന്നീട് 108 ആംബുലന്‍സില്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി മേപ്പാടി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ വെച്ച് ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

മക്കള്‍: ഡോ. അലീന ജോസഫ് (വയനാട് മെഡിക്കല്‍ കോളേജ്), അലീഷ ജോസഫ് (എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി ).


Share
Copyright © All rights reserved. | Newsphere by AF themes.