മരത്തിൽ നിന്ന് വീണ് പരിക്കേറ്റ് ചികിൽസയിലായിരുന്നയാൾ മരണപ്പെട്ടു
മാനന്തവാടി : മരത്തിൽ നിന്ന് വീണ് പരിക്കേറ്റ് ചികിൽസയിലായിരുന്നയാൾ മരണപ്പെട്ടു. ഒണ്ടയങ്ങാടി മുദ്രമൂല മൈക്കിൾ ആലപ്പാട്ട് (73) ആണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചക്ക് ആടിന് ചപ്പ് വെട്ടുന്നതിനിടെയാണ് മരത്തിൽ നിന്ന് വീണ് ഇദ്ദേഹത്തിന് പരിക്കേറ്റത്. ആദ്യം വയനാട് മെഡിക്കൽ കോളേജിലും, പിന്നിട് വിദഗ്‌ധ ചികിത്സാർത്ഥം കോഴിക്കോട് മെഡിക്കൽ കോളെജിലും എത്തിച്ചെങ്കിലും ഇന്ന് രാവിലെ 9 മണിയോടെ മരണപ്പെടുകയായിരുന്നു.
ഭാര്യ: സൂസമ്മ. മക്കൾ: ജയിംസ്, ഷിനോയ്, ഷിനി. മരുമക്കൾ: വിജി മോൾ, കൊച്ചുറാണി, പ്രതീഷ്. സംസ്ക്കാരം പിന്നീട്.
