March 24, 2026

സ്വർണവിലയിൽ ചാഞ്ചാട്ടം : ഇന്ന് കുറഞ്ഞത് 2,160 രൂപ

Share

 

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു . ഇന്ന് ഗ്രാമിന് 270 രൂപ കുറഞ്ഞ് 12865 രൂപയും പവന് 2,160 കുറഞ്ഞ് 1,02,920 രൂപയുമായി.

 

ആഗോള വിപണിയിലും വൻ കുറവാണ് അനുഭവപ്പെട്ടത്. സ്പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 58.18 ഡോളർ ഇടിഞ്ഞ് 4,346.3 ഡോളറാണ് നിലവിലെ നിരക്ക്. 1.32 ശതമാനമാണ് കുറഞ്ഞത്.

 

ഇന്നലെ ഉച്ചക്കുമുമ്പായി രണ്ടുതവണ വില കുത്തനെ കുറഞ്ഞ സ്വർണം വൈകീട്ട് തിരിച്ചുകയറുകയായിരുന്നു. രാവിലെയും ഉച്ചക്കുമായി സ്വർണവില പവന് 7,560 രൂപ കുറഞ്ഞ് 99,480 രൂപയായിരുന്നു. എന്നാല്‍, യുദ്ധത്തിന്റെ പിരിമുറുക്കം കുറഞ്ഞുവെന്ന പ്രതീതി ഉണ്ടായതോടെ വൈകീട്ട് രണ്ടുതവണ വില കൂടി. പവന് 5600 രൂപ വർധിച്ച്‌ 1,05,080 രൂപയാണ് ആയത്.

 

ആദ്യം പവന് 1600 രൂപ കൂടി 1,01,080 രൂപയായി. ഗ്രാമിന് 200 രൂപ കൂടി 12,635 ആയി. പിന്നീട് ഒറ്റയടിക്ക് പവന് 4000 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,05,080 രൂപയായി ഉയർന്നു. ഗ്രാമിന് 500 രൂപ വർധിച്ച്‌ 13,135 രൂപയായി. ശനിയാഴ്ച ഗ്രാമിന് 275 രൂപയും പവന് 2200 രൂപയും കുറഞ്ഞിരുന്നു. വ്യാഴാഴ്ച സ്വർണവിലയില്‍ മൂന്നു തവണ മാറ്റമുണ്ടായി. രാവിലെയും ഉച്ചക്കും വൈകിട്ടുമായി പവന് 5,240 രൂപയാണ് കുറഞ്ഞത്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.