സ്വര്‍ണവിലയില്‍ വൻ ഇടിവ് ; ഇന്ന് കുറഞ്ഞത് 2040 രൂപ!
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയില്‍ കുറവ്. ഒരു പവൻ സ്വർണത്തിന് 2040 രൂപ കുറഞ്ഞ് 1,13,400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 255 രൂപ കുറഞ്ഞ് ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,175 രൂപയാണ്.
ഉയർന്ന റെക്കോർഡ് നിരക്കില്‍ നിന്നും സ്വർണവില ഇപ്പോള്‍ താഴേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ആഗോള വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഡോളർ ശക്തിയാർജിച്ചു നിന്നതാണ് ഇതിന് പ്രധാന കാരണം. എന്നാല്‍ ആഗോള തലത്തില്‍ യുദ്ധം മൂലം പ്രതിസന്ധി ഉയരുന്നത് സ്വർണവില കൂടാൻ കാരണമാകുമെന്നാണ് കരുതുന്നത്.
സംസ്ഥാനത്തെ വെള്ളിവില ഇന്ന് ഗ്രാമിന് 265 രൂപയും 10 കിലോഗ്രാമിന് 2650 രൂപയുമാണ്. അന്താരാഷ്ട്ര വിപണിയിലെ വില മാറ്റങ്ങളും ഡോളറുമായി താരതമ്യം ചെയ്തുള്ള രൂപയുടെ മൂല്യ വ്യത്യാസങ്ങളുമാണ് കേരളത്തിലെ വെള്ളിവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.
