ഗ്യാസ് അടുപ്പിലെ തീയുടെ നിറം ഓറഞ്ചാണോ …? ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും
എപ്പോഴെങ്കിലും ഗ്യാസ് സ്റ്റൗവിലെ ഫ്ളെയിമിന്റെ നിറം ശ്രദ്ധിച്ചിട്ടുണ്ടോ? മിക്ക ആളുകളും ഇത് അവഗണിക്കാറാണ് പതിവ്. പക്ഷേ തീയുടെ നിറത്തിലെ ചെറിയ വ്യത്യാസം പോലും വലിയ അപകടത്തിന് കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു.
നീല നിറത്തിലുള്ള തീയാണ് പൊതുവെ ഗ്യാസില്‍ നിന്ന് വരുന്നത്. ഇതിന്റെ താപനില 1960°C നും 1980°C നും ഇടയിലാണ്. ഇത് ഭക്ഷണം വേഗത്തിലും കൃത്യമായും വേവാൻ സഹായിക്കുന്നു. ഗ്യാസും പണവും ലാഭിക്കാനും ഇത് സഹായിക്കുന്നുവെന്ന് വിദഗ്ധർ പറയുന്നു. എന്നാല്‍ തീ മഞ്ഞയോ ഓറഞ്ചോ നിറത്തിലാണ് കത്തുന്നതെങ്കില്‍ വാതകം ശരിയായി കത്തുന്നില്ലെന്നാണ് അർത്ഥം.
ഓക്സിജന്റെ അഭാമോ സ്റ്റൗവിലെ അഴുക്കോ കാരണമാകാം ഇത് സംഭവിക്കുന്നത്. അടുപ്പില്‍ പൊടിയും മറ്റും കയറുമ്പോള്‍ ഫ്ളെയിം സാധാരണയില്‍ കുറവായിട്ടായിരിക്കും ഉണ്ടാവുക. ഇത് പാചകത്തിന്റെ വേഗം കുറയ്ക്കുകയും ഗ്യാസ് ഉപഭോഗം വർദ്ധിപ്പിക്കുകയും ചെയ്യും.
ഇത്തരത്തില്‍ ഗ്യാസ് കത്തുന്നത് ആരോഗ്യത്തിന് ദോഷമാണ്. ഓറഞ്ച്, മഞ്ഞ നിറത്തില്‍ തീ കത്തിയാല്‍ കാർബണ്‍ മോണോക്സെെഡ് പോലുള്ള ദോഷകരമായ വാതകങ്ങള്‍ പുറത്തുവരുന്നുവെന്നാണ് അർത്ഥം. ഇത് ശ്വസനപ്രശ്നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ ഗ്യാസ് സ്റ്റൗവ് എന്നും വൃത്തിയാക്കി സൂക്ഷിക്കണം. എന്നിട്ടും നിറവ്യത്യാസം കണ്ടാല്‍ വിദഗ്ധരുടെ സഹായം തേടണം.
