February 20, 2026

ഐഎഫ്സി ആങ്കർ- സീനിയർ സിആർപി നിയമനം : ഫെബ്രുവരി 25 നകം അപേക്ഷിക്കണം

Share

 

വെള്ളമുണ്ട : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിൽ ആരംഭിക്കുന്ന അഞ്ച് ഇൻറഗ്രേറ്റഡ് ഫാമിങ് ക്ലസ്റ്ററുകളിലേക്ക് (ഐ.എഫ്.സി)

ക്ലസ്റ്റർ ലെവൽ ഐ.എഫ്.സി ആങ്കർ, സീനിയർ സി.ആർ.പി നിയമനം നടത്തുന്നു. വെള്ളമുണ്ട, മുട്ടിൽ, നൂൽപുഴ, പനമരം ക്ലസ്റ്ററുകളിലാണ് നിയമനം.

 

അഗ്രികൾച്ചർ/എലൈഡ് സയൻസ് വിഷയങ്ങളിൽ ഡിഗ്രി/ഡിപ്ലോമ, കൃഷി/ഫാം ബേസ്‌ഡ് ലൈവ്ലിഹുഡിൽ ഒരു വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്ക് ഐ.എഫ്.സി ആങ്കർ തസ്തികയിലേക്ക് അപേക്ഷികാം. എക്സ്റ്റൻഷൻ ആൻഡ് മാർക്കറ്റിങ് മേഖലയിൽ പ്രവൃത്തിപരിചയം ഉള്ളവർക്കും അതാത് തദ്ദേശസ്വയം ഭരണ പ്രദേശത്തെ അപേക്ഷകർക്കും മുൻഗണന.

 

നിർദിഷ്ട യോഗ്യതയുള്ളവർ അപേക്ഷിക്കാത്തപക്ഷം

ഡിഗ്രി/പ്ലസ് ടു, വി.എച്ച്.എസ്.സി (അഗ്രി), കാർഷിക മേഖലയിൽ രണ്ട് വർഷത്തെ പ്രവർത്തി പരിചയ യോഗ്യതയുള്ളവരെ പരിഗണിക്കും.

കൃഷി സഖി/പശു സഖി/അഗ്രി സി.ആർ.പി എന്നിവയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് സീനിയർ സി.ആർ.പി തസ്തികയിലേക്ക് അപേക്ഷിക്കാം. സി.ആർ.പി പരിശീലനം പൂർത്തിയാക്കിയവർക്ക് മുൻഗണന. കുടുംബശ്രീ/ഓക്സിലറി/ കുടുംബാംഗങ്ങളായ 40 വയസിൽ താഴെ പ്രായമുള്ള സ്ത്രീകൾക്കാണ് അവസരം. അപേക്ഷകർ ബന്ധപ്പെട്ട ബ്ലോക്കിൽ താമസക്കാരായിരിക്കണം.

 

 

ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 25 നകം വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസം, പ്രവർത്തി പരിചയം, കുടുംബശ്രീ അംഗത്വം, ഐഡൻറിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്, 2ാം നില, പോപ്പുലർ ബിൽഡിങ്, സിവിൽ സ്റ്റേഷന് എതിർവശം കൽപ്പറ്റ നോർത്ത്, പിൻ 673122 വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 04936-299370

 


Share
Copyright © All rights reserved. | Newsphere by AF themes.