February 20, 2026

സ്വര്‍ണവിലയിൽ ഇടിവ് : ഇന്ന് കുറഞ്ഞത് 800 രൂപ

Share

 

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു . ഇന്ന് ഗ്രാമിന് 100 രൂപ കുറഞ്ഞ് 14,315 രൂപയായി. പവന്റെ വിലയില്‍ 800 രൂപയുടെ കുറവുണ്ടായി. 1,14,520 രൂപയായാണ് പവന്റെ വില കുറഞ്ഞത്. 18 കാരറ്റ് സ്വർണത്തിന്റെ വില പവന് 94,080 രൂപയായും 14 കാരറ്റിന്റേത് 73,280 രൂപയായും കുറഞ്ഞു.

 

അന്താരാഷ്ട്ര വിപണിയില്‍ സ്വർണവിലയില്‍ മാറ്റമുണ്ടായില്ല. 4,979.18 ഡോളറിലാണ് സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചർ നിരക്കി 0.2 ശതമാനം ഇടിഞ്ഞ് 4,997.40 ഡോളറായി. ആഴ്ചയുടെ അവസാനത്തോടെ പുറത്തുവരുന്ന പണപ്പെരുപ്പം സംബന്ധിച്ച കണക്കുകളാണ് സ്വർണവിലയെ ഇനി സ്വാധീനിക്കാനുള്ള പ്രധാനഘടകം.

 

യു.എസ് ലേബർ മാർക്കറ്റ് ശക്തമാവുന്നത് സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. ഇതിനൊപ്പം യു.എസ് ഡോളർ കരുത്താർജിക്കുന്നത് സ്വർണവില ഇടിയുന്നതിനുള്ള മറ്റൊരു കാരണമാണ്. അതേസമയം, സ്വർണവിലയെ വലിയ രീതിയില്‍ വരും ദിവസങ്ങളില്‍ സ്വാധീനിക്കാൻ പോകുന്നത് ഇറാൻ-യു.എസ് യുദ്ധം തന്നെയാവും. ഇറാന് ട്രംപ് നല്‍കിയ അന്ത്യശാസനം കഴിയുന്നതിന് അനുസരിച്ച്‌ സ്വർണവിലയിലും മാറ്റമുണ്ടാകും.

 

 


Share
Copyright © All rights reserved. | Newsphere by AF themes.