സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു : ഇന്നലെ വൈകീട്ട് ഉയര്‍ന്ന വില ഇന്ന് രാവിലെ കുറഞ്ഞു
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ രാവിലെ സ്വർണവില മാറ്റമില്ലാതെ തുടർന്നെങ്കിലും വൈകുന്നേരം വില ഉയർന്നിരുന്നു. വൈകീട്ട് പവന് 640 രൂപ വർദ്ധിച്ചു. എന്നാല്‍ ഇന്ന് രാവിലെ 200 രൂപ കുറഞ്ഞു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,16,240 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ സ്വർണം വാങ്ങാൻ 1,50,000 ത്തിനടുത്ത് നല്‍കണം.
ഡോളറിന്റെ മൂല്യം ശക്തമാകുന്നതും യുഎസ്-ചൈന വ്യാപാര സംഘർഷങ്ങള്‍ ലഘൂകരിക്കുന്നതിന്റെ സൂചനകളും കാരണം വിപണിയില്‍ വ്യാപകമായ വില്‍പ്പന സമ്മർദ്ദം അനുഭവപ്പെട്ടതിനാല്‍ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ കുറഞ്ഞതോടെ സ്വർണത്തിലുള്ള നിക്ഷേപം വീണ്ടും കൂടിയിട്ടുണ്ട്. ഒരാഴ്ചയ്ക്കകം വില വീണ്ടും ഉയരുമെന്നാണ് വിപണി നിരീക്ഷകരുടെ പ്രവചനം. ഡിസംബർ 23നാണ് സ്വർണം ഒരു ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടത്. ആഗോള സമ്പദ്‍വ്യവസ്ഥയില്‍ അനിശ്ചിതത്വം തുടരുന്നത് സ്വർണവിലയിലെ കുതിപ്പിന് അനുകൂലമാകാനാണ് സാധ്യത.
ഇന്നത്തെ വില വിവരങ്ങള്‍
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 14535 രൂപ. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 11940 രൂപ. ഒരു ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 9295 രൂപ. ഒരു ഗ്രാം 9 കാരറ്റ് സ്വർണത്തിന്റെ വില 5995 രൂപ. ഇന്ന് ഒരു ഗ്രാം വെള്ളിയുടെ വില 290 രൂപ.
