February 4, 2026

1 മുതല്‍ 12 വരെ ക്ലാസുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇൻഷുറൻസ് പദ്ധതി വരുന്നു

Share

 

ഒന്ന് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഇൻഷുറൻസ് പദ്ധതി. ഈ അധ്യയന വർഷം മുതല്‍ പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി വിശിവൻ കുട്ടി. ഇൻഷുറൻസിനായുളള രജിസ്ട്രേഷൻ നടപടികള്‍ ഉടൻ ആരംഭിക്കും. ഫെബ്രുവരി 20-നകം ഇപ്പോഴുള്ള ഫയലുകളുടെ തീർപ്പ് കല്‍പിക്കും. ഒപ്പം തന്നെ ജനകീയമായ ഈ പദ്ധതിയ്ക്ക് പൊതു ജനങ്ങള്‍ക്ക് പേര് നിർദ്ദേശിക്കാമെന്നും മന്ത്രി പറഞ്ഞു. അതേ സമയം യുഡിഎഫ്-ന്റെ ഡിജിറ്റല്‍ ക്യാമ്പെയൻ വെറും നാടകം മാത്രമാണെന്നും യുഡിഎഫിനെ ജനം തള്ളുമെന്നും അദ്ദേഹം പറഞ്ഞു.

 

ബാക്ക് ബെഞ്ചേഴ്സിനെ ഒഴിവാക്കികൊണ്ടുള്ള ഇരിപ്പിട സൗകര്യം ക്രമീകരിക്കും. ഒപ്പം തന്നെ വിശേഷ ദിവസങ്ങളില്‍ കളർ ഡ്രസ്സ്‌ ഇടുന്നത് സംമ്പന്ധിച്ച്‌ സെർക്കുലർ ഇറക്കിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. അധ്യാപകരുടെ ജന്മദിനത്തിന് ഒരു കുട്ടികളുടെ കയ്യില്‍ നിന്നും ഗിഫ്റ്റ് വാങ്ങാൻ പാടില്ല അവധി ദിവസം ക്ലാസ് നടത്തരുത്. പോക്സോ കേസില്‍ പ്രതിയായിട്ടുള്ളവരില്‍ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികള്‍ക്കിടയില്‍ വർദ്ധിച്ചു വരുന്ന സോഷ്യല്‍ മീഡിയ ഉപയോഗത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. കുട്ടികള്‍ സ്‌ക്രീനില്‍ അടിമകളാക്കുന്നത് അവരുടെ ഭാവിയെ തന്നെ ബാധിക്കും. എന്നാല്‍ ഈ വിഷയത്തില്‍ ഇന്റർനെറ്റ്‌ ഉപയോഗം നിരോധിക്കുകയല്ല മറിച് എങ്ങനെ ഫലപ്ര‌ദമായി ഉപയോഗിക്കാം എന്നതാണ് വഴി. ഈ വിഷയത്തില്‍ വിവേകപരമായ നടപടിയാണ് വേണ്ടത്, സോഷ്യല്‍ മീഡിയ നിയന്ത്രണം ആവശ്യമാണോ എന്ന രീതിയിലുള്ള പൊതു ചർച്ച സർക്കാർ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം നിർദേശിച്ചു.

 

 

പുതിയ സ്കൂള്‍ കെട്ടിടങ്ങളില്‍ ഫാൻ എസി എന്നീ സൗകര്യങ്ങള്‍ ഉണ്ടായിരിക്കും. കലോത്സവ കായികോത്സവത്തിന് മറ്റു സ്കൂളുകളിലെ അധ്യാപകർ വിധികർത്താക്കള്‍ ആയി വരും. ജില്ലാതലത്തില്‍ മറ്റു ജില്ലയില്‍ നിന്നുള്ള ജഡ്ജസ് ആകും വരുന്നത്. സർക്കാരിനെതിരെ വ്യാജ കുറ്റപത്രം ഇറക്കുന്നതിനു പകരം സർക്കാരിന്റെ ക്ഷേമ പദ്ധതികളില്‍ പങ്കാളി ആവുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ ഹൃദയത്തില്‍ ആണ് മുഖ്യമന്ത്രിയുടെ ഇരിപ്പിടം, അവിടെ നിന്ന് മുഖ്യമന്ത്രിയെ പുറത്താക്കാമെന്ന് ആരും കരുതേണ്ട എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Share
Copyright © All rights reserved. | Newsphere by AF themes.