September 21, 2024

സ്വർണ വിലയിൽ ഇടിവ്; പവന് 200 രൂപ കുറഞ്ഞു

1 min read
Share

സ്വർണ വിലയിൽ ഇടിവ്; പവന് 200 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നാണ് ഇന്നത്തെ സ്വർണവില താഴേക്ക് വന്നത്. 4500 രൂപയാണ് ഒരു ഗ്രാമിന് ഇന്നത്തെ സ്വർണ വില. പവന് 36000 രൂപയാണ് ഇന്നത്തെ സ്വർണ വില.

4495 രൂപയിൽ നിന്ന് 15 രൂപ വർധിച്ച ശേഷം കഴിഞ്ഞ മൂന്ന് ദിവസം 4510 രൂപയിലായിരുന്നു സ്വർണത്തിന്റെ വിപണനം. ഇന്നലെ 4525 ലേക്ക് ഉയർന്ന ശേഷമാണ് ഗ്രാമിന് 25 രൂപ കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് ഇടിഞ്ഞത്.

ഇന്നലെ ഒരു പവൻ സ്വർണത്തിന് 36200 രൂപയായിരുന്നു വില. പത്ത് ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില 45000 രൂപയാണ്. 250 രൂപയുടെ കുറവാണ് ഇന്ന് പത്ത് ഗ്രാം സ്വർണത്തിന് ഉണ്ടായത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.