December 10, 2025

രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം; രണ്ടാമത്തെ ബലാത്സംഗ കേസില്‍ മുൻകൂര്‍ ജാമ്യം

Share

 

തിരുവനന്തപുരം : ലൈംഗിക പീഡനകേസില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യാം.രണ്ടാമത്തെ ബലാത്സംഗ കേസിലാണ് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം സെഷൻസ് കോടതിയാണ് രാഹുലിന് ജാമ്യം നല്‍കിയത്. എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണമെന്നത് അടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം.

 

രാഹുല്‍ ക്രൂരമായി പീഡിപ്പിച്ചെന്ന് കാണിച്ച്‌ കോണ്‍ഗ്രസ് നേതൃത്വത്തിനു മുന്നിലായിരുന്നു കഴിഞ്ഞ ദിവസം യുവതി പരാതി നല്‍കിയത്. ഈ പരാതിയാണ് പിന്നീട് പൊലീസിനു കൈമാറിയത്. പരാതി രാഷ്ട്രീയപ്രേരിതമാണെന്ന വാദമായിരുന്നു പ്രതിഭാഗം കോടതിയില്‍ ഉയർത്തിയത്.

 

അതേസമയം, ആദ്യ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. കേസ് 15ന് പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്. തിരുവനന്തപുരം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതെത്തുടർന്നാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിക്കുന്നതുവരെ ഈ കേസില്‍ അറസ്റ്റ് പാടില്ലെന്നായിരുന്നു കോടതി ഉത്തരവിട്ടത്.


Share
Copyright © All rights reserved. | Newsphere by AF themes.