December 5, 2025

കളങ്കാവല്‍ പ്രതീക്ഷ കാത്തോ? വില്ലനായി മമ്മൂട്ടിയും നായകനായി വിനായകനും ത്രില്ലടിപ്പിച്ചോ,  ആദ്യ പ്രേക്ഷക പ്രതികരണങ്ങള്‍ ഇങ്ങനെ  

Share

 

മമ്മൂട്ടി- വിനായകൻ കോംബോയിലെത്തിയ ‘കളങ്കാവലി’ന് ആദ്യ ഷോയ്ക്ക് ശേഷം വമ്ബൻ പ്രതികരണങ്ങള്‍. എട്ട് മാസത്തിന് ശേഷം തിയേറ്ററിലെത്തിയ മമ്മൂട്ടി ചിത്രത്തിന് വമ്ബൻ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്.

നവാഗതനായ ജിതിൻ ജോസ് സംവിധാനം ചെയ്ത ചിത്രം യഥാർത്ഥ സംഭവ വികാസങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെയും വിനായകന്റെയും ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിന്റെ കാതല്‍ എന്നാണ് എക്‌സില്‍ നിന്നുള്ള ആദ്യ പ്രതികരണങ്ങള്‍.

 

മമ്മൂട്ടിയുടെ കരിയറിലെ ഇതുവരെ കാണാത്ത കഥാപാത്രവും ഭാവപ്രകടനങ്ങളുമാണ് ചിത്രത്തിലേതെന്നാണ് ആദ്യ റിപ്പോർട്ടുകള്‍. ഗംഭീരമായ ആദ്യ പകുതിയും ഇന്റർവെല്‍ ബ്ലോക്കും സിനിമയെ പ്രതീക്ഷിച്ചതിലും മികച്ചതാക്കി എന്നാണ് ആദ്യ ഷോ കഴിഞ്ഞിറങ്ങുന്ന പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. പോലീസ് വേഷത്തില്‍ വിനായകൻ തിളങ്ങി നിന്നപ്പോള്‍, രജിഷ വിജയനും, ഗായത്രി അരുണും അടക്കം 21 നായികമാരും മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും ആദ്യ പ്രതികരണങ്ങള്‍ വരുന്നു.

അതേസമയം കേരളത്തില്‍ വമ്ബൻ റിലീസായി എത്തുന്ന കളങ്കാവല്‍ ചിത്രം ഗള്‍ഫില്‍ മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ റിലീസായാണ് എത്തിയിരിക്കുന്നത്. 144 ലൊക്കേഷനുകളിലാണ് ചിത്രം ഗള്‍ഫില്‍ റിലീസ് ചെയ്യുന്നത്. കേരളത്തില്‍ ചിത്രത്തിന്റെ പ്രീ സെയില്‍ 2 കോടിയിലേക്കാണ് കുതിക്കുന്നത്. ഇതിനോടകം ഒരു ലക്ഷത്തിലധികം ടിക്കറ്റുകളാണ് ചിത്രത്തിന്റേതായി കേരളത്തില്‍ വിറ്റഴിഞ്ഞത്. മമ്മൂട്ടി കമ്ബനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസ് ആണ് കേരളത്തില്‍ വിതരണം ചെയ്യുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവല്‍, മമ്മൂട്ടി കമ്ബനിയുടെ ബാനറില്‍ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.