വീട്ടില്‍ രഹസ്യ അറയില്‍ ഒളിപ്പിച്ച 108 ലിറ്റര്‍ മാഹിമദ്യവുമായി ഒരാള്‍ അറസ്റ്റില്‍
പടിഞ്ഞാറത്തറ: കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍ ജിനോഷും സംഘവും പടിഞ്ഞാറത്തറ പതിനാറാ മൈല്‍ ഭാഗത്ത് നടത്തിയ റെയിഡില്‍ വീട്ടില്‍ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ 108 ലിറ്റര്‍ മാഹിമദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു. പടിഞ്ഞാറത്തറ പതിനാറാം മൈല്‍ സ്വദേശി സരസ്വതി ഭവനത്തില്‍ ഉണ്ണി എന്ന് വിളിപ്പേരുള്ള രാധാകൃഷ്ണന്‍.കെ (50) എന്നയാളെയാണ് വന്‍ മാഹിമദ്യ ശേഖരവുമായി പിടികൂടിയത്. ഇയാള്‍ മാഹിയില്‍ നിന്നും മദ്യം കടത്തി കൊണ്ടുവന്ന് ചില്ലറ വില്‍പ്പനക്കായി വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു. കേരളത്തില്‍ വില്‍പ്പനാധികാരമില്ലാത്ത മദ്യമാണിത്.പരിശോധനയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സജിപോള്‍, അരുണ്‍ പി.ഡി, അനന്തുമാധവന്‍ എന്നിവര്‍ പങ്കെടുത്തു.മദ്യവില്‍പ്പന നടത്തുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.10 വര്‍ഷം വരെ കഠിനതടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്.പ്രതിയെ തുടര്‍നടപടികള്‍ക്കായി കല്‍പ്പറ്റ എക്‌സൈസ് റെയിഞ്ചിന് കൈമാറി.മദ്യവില്‍പ്പന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്‌സൈസ് അറിയിച്ചു.
