തുടര്‍ച്ചയായ ഇടിവിന് വിരാമം ; സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു
സംസ്ഥാനത്ത് തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിന് പിന്നാലെ ആശ്വാസമായ സ്വർണവിലയില്‍ വർധനവ് രേഖപ്പെടുത്തി. വ്യാഴാഴ്ച (2025 നവംബർ 6) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് നാല്പത് രൂപ (40 രൂപ) കൂടി 11175 രൂപയിലും പവന് 320 രൂപ കൂടി 89400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
അതേസമയം, കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവിലയില്‍ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. ബുധനാഴ്ച (2025 നവംബർ 5) 22 കാരറ്റ് സ്വർണത്തിന് പവന് 720 രൂപ കുറഞ്ഞ് 89080 രൂപയിലുമായിരുന്നു കച്ചവടം നടന്നത്. ചൊവ്വാഴ്ച (2025 നവംബർ 4) പവന് 520 രൂപ കുറഞ്ഞ് 89800 രൂപയിലുമായിരുന്നു വ്യാപാരം.
18 കാരറ്റിനും വില കൂടി
18 കാരറ്റിനും വില കൂടിയിട്ടുണ്ട്. ബി ഗോവിന്ദൻ വിഭാഗത്തിന് ഗ്രാമിന് മുപ്പത്തിയഞ്ച് രൂപ (35 രൂപ) കൂടി 9225 രൂപയിലും പവന് 280 രൂപ കൂടി 73800 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. കെ സുരേന്ദ്രൻ വിഭാഗത്തിന് ഗ്രാമിന് മുപ്പത് രൂപ (30 രൂപ) കൂടി 9190 രൂപയിലും പവന് 240 രൂപ കൂടി 73520 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
അതിനിടെ, 14 കാരറ്റിനും ഒൻപത് കാരറ്റിനും വിലയില്‍ വർധനവ് രേഖപ്പെടുത്തി. കെ സുരേന്ദ്രൻ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് ഇരുപത് രൂപ (20 രൂപ) കൂടി 7155 രൂപയും പവന് 160 രൂപ കൂടി 57240 രൂപയുമാണ്. ഒൻപത് കാരറ്റിന് ഗ്രാമിന് പതിനഞ്ച് രൂപ (15 രൂപ) കൂടി 4630 രൂപയും പവന് 120 രൂപ കൂടി 37040 രൂപയുമാണ് വില.
വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍
വെള്ളിക്ക് ഇന്ന് വ്യത്യസ്ത നിരക്കുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബി ഗോവിന്ദൻ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 160 രൂപയില്‍നിന്ന് ഒരു രൂപ കൂടി 161 രൂപയിലും മറുവിഭാഗത്തിന് വിലയില്‍ മാറ്റമില്ലാതെ 157 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ ഇടിവിന് ശേഷമുള്ള വർധനവ് കാരണം ആഭ്യന്തര വിപണിയിലെ സ്വർണ്ണ കച്ചവടം ഉയർന്ന നിലയിലായിരിക്കും.
