പേര്യ – നെടുമ്പൊയിൽ ചുരത്തിൽ ട്രാവലർ കാറിൽ ഇടിച്ചു മറിഞ്ഞു : 12 പേർക്ക് പരിക്ക്
മാനന്തവാടി : നെടുംപൊയിൽ മാനന്തവാടി ചുരം റോഡിൽ 28-ാം മൈൽ സെമിനാരി വില്ലക്ക് സമീപം കാറിൽ ട്രാവലർ ഇടിച്ച് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. 12 പേർക്ക് പരിക്ക്. കടവത്തൂരിൽ നിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്ന കാറും എതിരെ വരികയായിരുന്ന ട്രാവലറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റുന്നു.
കൊട്ടിയൂർ പാൽചുരത്തിൽ കഴിഞ്ഞ ആഴ്ച മറിഞ്ഞ ലോറി താഴ്ചയിൽ നിന്ന് എടുക്കുന്നതിനാൽ കൊട്ടിയൂർ വഴി പോകുന്ന വാഹനങ്ങൾ പേര്യ വഴിയാണ് വിടുന്നത്.
