January 12, 2026

മയക്കുമരുന്ന് പിടികൂടിയ കേസ് ; ഒരാള്‍ കൂടി അറസ്റ്റില്‍

Share

 

ബത്തേരി : മുത്തങ്ങ പൊന്‍കുഴിയില്‍ നിന്നും 132 ഗ്രാം മെത്താംഫിറ്റാമിനും 460 ഗ്രാം കഞ്ചാവും പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കോഴിക്കോട് ഓമശ്ശേരി സ്വദേശി റംഷീദ് ആണ് അറസ്റ്റില്‍ ആയത്. കേസില്‍ രണ്ടുപേര്‍ നേരത്തെ പിടിയിലായിരുന്നു.

 

വയനാട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ വൈ.പ്രസാദിന്റെ നേതൃത്വത്തില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്‍.ടി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീജ മോള്‍ പി.എന്‍, സുഷാദ് പി.എസ്, ബേസില്‍ സിഎം എന്നിവര്‍ അടങ്ങിയ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് തുടരന്വേഷണത്തില്‍ പ്രതിയെ പിടികൂടിയത്.


Share
Copyright © All rights reserved. | Newsphere by AF themes.