October 5, 2025

ഇനി ഗ്യാസ് കണക്ഷൻ ഇഷ്ടകമ്പനിയിലേക്ക് മാറ്റാം : പോർട്ടബിലിറ്റി സംവിധാനം വരുന്നു

Share

 

ന്യൂഡൽഹി : മൊബൈൽ നമ്പർ പോർട്ടുചെയ്യുന്നതിന് സമാനമായി ഇനി എൽപിജിക്കും പോർട്ടബിലിറ്റി സംവിധാനവും വരുന്നു. കമ്പനിയുടെ കാര്യത്തിൽ തൃപ്തിയില്ലെങ്കിൽ പുതിയ കമ്പനി തിരഞ്ഞെടുക്കാം.

 

കണക്ഷൻ മാറ്റാതെതന്നെ ഇഷ്ടമുള്ള കമ്പനി തിരഞ്ഞെടുക്കാനുള്ള അവസര മാണ് ഉപഭോക്താവിന് ലഭിക്കുന്നത്. പാചകവാതക വിതരണം നിയന്ത്രിക്കുന്ന പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് (പിഎൻജിആർബി) ഇതിന്റെ ചട്ടക്കൂടിനായി ഓഹരി ഉടമകളുടെയും ഉപഭോക്താക്കളുടെയും അഭിപ്രായങ്ങൾ ക്ഷണിച്ചു. ഒക്ടോബർ പകുതിയോടെ അഭിപ്രായങ്ങൾ സമർപ്പിക്കണം. ഇത് ലഭിച്ചാൽ എൽപിജി പോർട്ടബിലിറ്റിക്കുള്ള നിയമങ്ങളും മാർഗനിർദേശങ്ങളും രൂപവത്കരിക്കും.

 

2013 ഒക്ടോബറിൽ യുപിഎ സർക്കാർ 13 സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി 24 ജില്ലകളിലായി പരീക്ഷണാർഥം എൽപിജി പോർട്ടബിലിറ്റി ആരംഭിച്ചിരുന്നു. ഇതനുസരിച്ച് ഉപഭോക്താക്കൾക്ക് വിതരണക്കാരെമാത്രമേ മാറ്റാനാകുമായിരുന്നുള്ളൂ.

 


Share
Copyright © All rights reserved. | Newsphere by AF themes.