October 5, 2025

പടിഞ്ഞാറൻ പസഫിക് സമുദ്രത്തില്‍ രാഗസ ചുഴലിക്കാറ്റ്, ന്യുനമര്‍ദ്ദ സ്വാധീനം ; കേരളത്തില്‍ ഇനിയുള്ള ദിവസങ്ങളില്‍ മഴ കൂടും

Share

 

പസഫിക് ചുഴലിക്കാറ്റ്, ന്യുനമർദ്ദ സ്വാധീനം വരാനിരിക്കുന്ന ന്യുനമർദ്ദം എന്നിവയുടെ സ്വാധീന ഫലമായി ഇനിയുള്ള ദിവസങ്ങളില്‍ മാസാവസാനം വരെ സംസ്ഥാനത്ത് മഴയില്‍ വർധനവ് ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. പൊതുവെ 25 ന് ശേഷം മഴയില്‍ കൂടുതല്‍ വർധനവിന് പ്രതീക്ഷിക്കുന്നുണ്ട്. പശ്ചിമ ബംഗാള്‍ ഒഡിഷ ബംഗാള്‍ ഉള്‍കടലിന് മുകളിലായി നിലവിലെ ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ദുർബലമാകാനാണ് സാധ്യത. പിന്നാലെ രണ്ടാമത്തെ ന്യുനമർദ്ദം വ്യാഴാഴ്ചയോടെ (സെപ്റ്റംബർ 25) രൂപപ്പെട്ട് തീവ്ര ന്യുനമർദ്ദമായി സെപ്റ്റംബർ 27 ഓടെ ആന്ധ്രാ – ഒഡിഷ തീരത്ത് കരയില്‍ പ്രവേശിക്കാൻ സാധ്യത. ബംഗാള്‍ ഉള്‍കടലിനു പുറമെ പടിഞ്ഞാറൻ പസഫിക് സമുദ്രത്തില്‍ രാഗസ ( Ragasa) ചുഴലിക്കാറ്റ് സജീവമാണെന്നും കാലാവസ്ഥ മുന്നറിയിപ്പില്‍ പറയുന്നു.

 

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

 

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ 25/09/2025, 26/09/2025 തീയതികളില്‍ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

25/09/2025 & 26/09/2025: കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതപ്രത്യേക ജാഗ്രത നിർദേശം

 

22/09/2025 മുതല്‍ 26/09/2025 വരെ: തെക്കു പടിഞ്ഞാറൻ അറബിക്കടല്‍, മധ്യ പടിഞ്ഞാറൻ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.

 

തെക്കൻ തമിഴ്നാട് തീരം, തെക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കൻ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കൻ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ കിഴക്കൻ ബംഗാള്‍ ഉള്‍ക്കടല്‍, ആൻഡമാൻ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

 

23/09/2025 & 24/09/2025: തെക്കൻ തമിഴ്നാട് തീരം, തെക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കൻ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കൻ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, ആൻഡമാൻ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

 

24/09/2025 മുതല്‍ 26/09/2025 വരെ: ആൻഡമാൻ കടല്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കൻ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കൻ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

 

25/09/2025 & 26/09/2025: തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കൻ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, ആന്ധ്രാപ്രദേശ്, ഒഡിഷ, പശ്ചിമബംഗാള്‍, ആൻഡമാൻ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.


Share
Copyright © All rights reserved. | Newsphere by AF themes.