കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന് പരിക്ക്

മാനന്തവാടി : കാട്ടിക്കുളത്തിന് സമീപം കാട്ടാനയുടെ ആക്രമണത്തില്‍മധ്യവയസ്‌കന് പരിക്കേറ്റു. മണ്ണുണ്ടി ഉന്നതിയിലെ ചിന്നന്‍ (51) നാണ് പരിക്കേറ്റത്.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്തെത്തിയ കാട്ടാനയെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ ചിന്നനെ കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്.
സംഭവത്തില്‍ ചിന്നന്റെ വാരിയെല്ലുകളും, ഷോള്‍ഡറും പൊട്ടിയിട്ടുണ്ട്. ഉടന്‍ തന്നെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ച ശേഷം വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ബേഗൂര്‍ വനപാലകരും, ആര്‍ ആര്‍ ടി സംഘവും തുടര്‍നടപടികള്‍ സ്വീകരിച്ച് വരുന്നുണ്ട്.
ബാവലിയിലെ ഫോറസ്റ്റ് വാച്ചറായ ദേവിയുടെ ഭര്‍ത്താവാണ് ചിന്നന്‍.