August 16, 2025

വയനാട്ടിലെ കോളേജ്, ഐടിഐയിലെ സീറ്റൊഴിവുകൾ

Share

 

കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിൽ വിവിധ പി.ജി പ്രോഗ്രാമുകളിൽ സീറ്റൊഴിവ്. എം.എ ഹിസ്റ്ററി, എംകോം കോഴ്സുകളില്‍ എസ്.ടി, ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങളിലും, എം.എ ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ കോഴ്സിൽ എസ് ടി വിഭാഗത്തിനും, എം.എ ഇക്‌ണോമിക്‌സ് കോഴ്സിൽ എസ്.ടി, ഇ.ഡബ്ല്യു.എസ്, എസ്.സി, ഒ.ബി.എച്ച് വിഭാഗങ്ങളിലുമാണ് സീറ്റുകൾ ഒഴിവുള്ളത്. വിദ്യാർത്ഥികൾ ഓഗസ്റ്റ് 18ന് വൈകുന്നേരം നാലിനകം സർട്ടിഫിക്കറ്റുകളുടെ അസൽ എന്നിവ സഹിതം കോളേജ് ഓഫീസിൽ അപേക്ഷ നൽകേണ്ടതാണ്. ഫോൺ – 04936 204569

 

 

സുൽത്താൻ ബത്തേരി : മാർ ബസേലിയോസ് കോളേജ് ഓഫ് എജുക്കേഷനിൽ ലാറ്റിൻ കാത്തലിക് സംവരണത്തിലും കൊമേഴ്‌സ്, കണക്ക്, നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ് എന്നിവയിൽ മാനേജ്മെന്റ് ക്വാട്ടയിലും സീറ്റൊഴിവ്. ഫോൺ: 8547551387, 9447297104.

 

മുട്ടിൽ ഡബ്ല്യുഎംഒ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ എംകോം, എം എസ്‌സി ഇലക്ട്രോണി ക്സ്(എയ്‌ഡഡ്), ഫിസിക്സ്, മാത്സ്, എംഎ ഇംഗ്ലീഷ്, അറബിക് എന്നീ വിഷയങ്ങളിൽ എസ്‌സി, എസ്ടി, ഇടിബി വിഭാഗങ്ങൾക്ക് സീറ്റൊഴിവ്. ഓഗസ്റ്റ് 16 ന് ശനിയാഴ്ച വൈകീട്ട് അഞ്ചിന് മുൻപ് കാപ് ഐഡിയുൾപ്പടെ കോളേജ് ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ: 04936 203382.

 

 

കല്പറ്റ കെഎംഎം ഗവ. ഐടിഐയിലെ വിവിധ ട്രേഡുകളിൽ വനിതാസംവരണ സീറ്റുകളിലേക്ക് സ്പോ ട്ട് അഡ്മ‌ിഷൻ. താത്പര്യ മുള്ളവർ ശനിയാഴ്ച ഉച്ചയ്ക്ക് 12-ന് മുൻപ് ഐടിഐയിലെത്തണം. ഫോൺ: 04936 205519, 9995914652.

 

 

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.