മെത്തഫിറ്റാമിൻ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

മാനന്തവാടി എക്സ്സൈസ് റേഞ്ച് ഓഫീസിലെ 80 ഗ്രാമോളം മേത്തഫിറ്റാമിൻ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. നടുവണ്ണൂർ മഹിമ വീട്ടിൽ തമാം മുബാരിസ് ആണ് പിടിയിലായത്.
ഇതേ കേസിൽ 26.05.25 ന് നടുവണ്ണൂർ സ്വദേശി അജിനാസ് അന്യോഷണ മദ്ധ്യേ പിടിയിലായിരുന്നു. വയനാട് അസിസ്റ്റന്റ് എക്സ്സൈസ് കമ്മിഷണർ
വൈ. പ്രസാദിന്റെ നേതൃത്വത്തിൽ സിവിൽ എക്സ്സൈസ് ഓഫീസർമാരായ ശ്രീജ മോൾ പി എൻ, സുഷാദ് പി എസ്, ജിതിൻ പി പി, ബേസിൽ സി എം, എന്നിവരടങ്ങിയ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് പ്രതിയെ പിടികൂടിയത്. മൂന്നും, നാലും പ്രതികളെ അന്യോഷണ മദ്ധ്യേ ആണ് അറസ്റ്റ് ചെയ്തത്.