July 21, 2025

പ്ലസ്‌ വൺ പ്രവേശനം : സ്കൂളും വിഷയവും മാറാൻ തിങ്കളാഴ്ച‌ നാലുവരെ അപേക്ഷിക്കാം

Share

 

കൽപ്പറ്റ : ഏകജാലകം വഴി മെറിറ്റിലോ സ്പോർട്സ് ക്വാട്ടയിലോ പ്ലസ് വൺ പ്രവേശനം നേടിയവർക്ക് ആവശ്യമെങ്കിൽ സ്കൂളും വിഷയവും മാറാൻ അവസരം. ഹയർസെക്കൻഡറി വകുപ്പിൻ് പ്രവേശന വെബ്സൈറ്റിലെ (www.hscapkerala. gov.in) കാൻഡിഡേറ്റ് ലോഗിനിലൂടെ ഓൺ ലൈനായാണ് അപേക്ഷിക്കേണ്ടത്. തിങ്കളാഴ്ച വൈകീട്ടുവരെ സ്വീകരിക്കും. ഇതനുസരിച്ചുള്ള അലോട്‌മെൻ്റ് 25-നു പ്രസിദ്ധീകരിക്കും. അന്നുമുതൽ 28- വരെ പ്രവേശനം നേടാം.

 

ചേർന്ന സ്കൂളിൽത്തന്നെ മറ്റൊരു വിഷയത്തിലേക്കോ അല്ലെങ്കിൽ മറ്റൊരു സ്കൂളിൽ ഇഷ്ടപ്പെട്ട വിഷയത്തിലേക്കോ മാറാൻ അപേക്ഷിക്കാം. ഇപ്പോഴത്തെ ജില്ലയിൽത്തന്നെയുള്ള മറ്റൊരു സ്കൂളോ മറ്റു ജില്ലയിലെ സ്കൂളോ തിരഞ്ഞെടുക്കാം. ഒന്നിലധികം സ്കൂളും വിഷയവും ഓപ്ഷനായിനൽകാം. ഒന്നാം ഓപ്ഷനിൽത്തന്നെ പ്രവേശനം ലഭിച്ചവർക്കും മാറാനുള്ള അവസരം ഉപയോഗപ്പെടുത്താം.

 

സ്‌കൂൾ മാറ്റത്തിന് 24,999 സീറ്റുകൾ

 

ഏകജാലകം വഴിയുള്ള മെറിറ്റിൽ 24,999 സീറ്റുകളാണ് അവശേഷിക്കു ന്നത്. ഇവയാണ് സ്കൂളും വിഷയവും മാറിയുള്ള അലോട്‌മെൻ്റിൽ പരിഗണിക്കുന്നത്. രണ്ടാം സപ്ലിമെന്ററി അലോട്മെന്റിൽ 5,729 പേരാണ് ഉൾപ്പെട്ടിരുന്നത്. ഇവരിൽ 4,070 പേർ മാത്രമാണ് ചേർന്നത്. എല്ലാ ജില്ലക ളിലും മെറിറ്റ് സീറ്റുകൾ മിച്ചമുണ്ട്. അൺ എയ്‌ഡഡ് വിഭാഗത്തിലെ സീറ്റുകൾകൂടി ചേരുമ്പോൾ 60,000-ൽ അധികം സീറ്റുകളാണ് ഒഴിവുള്ളത്.

 

ജില്ലാന്തര മാറ്റത്തിനുള്ള സൗകര്യം വെബ്സൈറ്റിൽ ഉണ്ട്. ഇതിനാൽ ഓപ്ഷൻ നൽകുന്ന സ്കൂളിൻ്റെ പേര് കൃത്യമായി പരിശോധിക്കണം. സമാനപേരുള്ളവ വിവിധ ജില്ലകളിലുള്ളതിനാൽ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. മാറ്റം അനുവദിക്കപ്പെട്ടാൽ നിർബന്ധമായും പുതിയ സ്കൂളിലേക്കു മാറണം.

 

ഒഴിവുള്ള സീറ്റുകളുടെ വിവരം വെബ്സൈറ്റിലുണ്ട്. ഇതുപരിശോധിച്ചാൽ മാറ്റത്തിനു സാധ്യതയുള്ള സ്കൂളുകൾ മനസ്സിലാക്കാം. നിലവിൽ സീറ്റൊഴിവില്ലാത്തിടത്തേക്കും അപേക്ഷിക്കാം. അവിടെ മാറ്റം വഴി സീറ്റൊഴിവുണ്ടായാൽ പരിഗണിക്കും. അധികസീറ്റുകൾ സൃഷ്ടിച്ച് പ്രവേശനം നൽകിയിട്ടുള്ള വിദ്യാർഥികൾക്ക് (ഭിന്നശേഷി) സ്കൂളും വിഷയവും മാറാൻ അപേക്ഷിക്കാനാകില്ല.

 

 

വിവിധ ജില്ലകളിൽ മിച്ചമുള്ള സീറ്റുകൾ

 

തിരുവനന്തപുരം 2,74 2,746

 

കൊല്ലം 3,082

 

പത്തനംതിട്ട 2,946

 

ആലപ്പുഴ 2,840

 

കോട്ടയം 2,242

 

ഇടുക്കി 1,312

 

എറണാകുളം 2,533

 

തൃശ്ശൂർ 2,092

 

പാലക്കാട് 567

 

കോഴിക്കോട് 650

 

മലപ്പുറം 894

 

വയനാട് 604

 

കണ്ണൂർ 1,330

 

കാസർകോട് 1,161

 

ആകെ 24,999


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.