വയനാട്ടിലെ അധ്യാപക ഒഴിവുകൾ

കുഞ്ഞോം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്‌ടി ഇംഗ്ലീഷ് അധ്യാപക ഒഴിവ്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ.
പുല്പള്ളി പഴശ്ശിരാജാ കോളേജിൽ ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്റ് വിഭാഗത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 27-ന് രാവിലെ 10-ന് കോളേജ് ഓഫീസിൽ. യുജിസി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പിൽ രജിസ്റ്റർചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.
കാട്ടിക്കുളം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്‌ടി കെമിസ്ട്രി അധ്യാപക ഒഴിവ്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 9544495929.
മേപ്പാടി ∙ ഗവ. പോളി ടെക്നിക്കിൽ ഇലക്ട്രോണിക്സ് എൻജിനീയറിങ് ഡെമോൺസ്ട്രേറ്ററുടെ താൽക്കാലിക ഒഴിവ്. കൂടിക്കാഴ്ച 27നു 10.30ന്. 9400006454.