മഴക്കാലത്ത് വൈദ്യുതാഘതങ്ങളാലുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാം : കെഎസ്ഇബിയുടെ സുരക്ഷാ നിര്‍ദ്ദേശങ്ങൾ

കൽപ്പറ്റ : ജില്ലയില്‍ മഴ ശക്തിപ്രാപിക്കുമ്പോള്‍ പൊട്ടിവീണ വൈദ്യുതി കമ്പികളില്‍ നിന്നും ഷോക്ക് ഏല്‍ക്കാതിരിക്കാന്‍ മുന്‍കരുതലുമായി വൈദ്യുതി വകുപ്പ്. ശക്തമായ മഴയില്‍ മണ്ണിടിച്ചിലിനും വെള്ളപ്പൊക്ക ഭീഷണികള്‍ക്കും പുറമെ വൈദ്യുതാഘതങ്ങളാലുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയാണ് കെഎസ്ഇബി.
*സുരക്ഷാ നിര്‍ദ്ദേശങ്ങള്‍*
ഉപയോഗിക്കാത്ത വൈദ്യുതി ഉപകരണങ്ങള്‍ കനത്ത മഴയിലും ഇടിമിന്നലുള്ള സമയങ്ങളിലും പ്ലഗ്ഗില്‍ നിന്ന് ഊരിയിടുക. ഇത് ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യതകള്‍ കുറയ്ക്കും.
ജനാലകള്‍ക്ക് സമീപമുള്ള പ്ലഗ്ഗ് പോയിന്റുകള്‍ നനയുന്നില്ലെന്ന് ഉറപ്പാക്കണം. ആവശ്യമായാല്‍ പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച് സംരക്ഷിക്കുക.
ഇലക്ട്രിക്ക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ കൈകള്‍ ഉണങ്ങിയിരിക്കണം. നനഞ്ഞ കൈകള്‍ ഉപയോഗിക്കുന്നത് വൈദ്യുതാഘാതത്തിന് കാരണമാകും.
കനത്ത മഴയിലും കാറ്റിലും വൈദ്യുതി ലൈനുകള്‍ പൊട്ടി വീഴാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളക്കെട്ടുകളിലൂടെ നടക്കുന്നത് ഒഴിവാക്കണം.
വീടിന്റെ എര്‍ത്തിങ് സിസ്റ്റം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇത് വൈദ്യുതി ചോര്‍ച്ച തടയാന്‍ സഹായിക്കും.
കണ്‍ട്രോള്‍ റൂമുകളില്‍ നിന്നുള്ള അറിയിപ്പുകളും സുരക്ഷാ നിര്‍ദ്ദേശങ്ങളും ശ്രദ്ധിക്കുക. കാലാവസ്ഥാ പ്രവചനങ്ങള്‍ ശരിയായി മനസിലാക്കി പ്രവര്‍ത്തിക്കുക.
മഴക്കാലത്ത് വൈദ്യുതി അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിനാല്‍ വീടുകളില്‍ സുരക്ഷാ ഉപകരണമായ കറന്റ് സര്‍ക്യൂട്ട് ബ്രേക്കര്‍ സ്ഥാപിക്കണം. ്‌വൈദ്യുതി ചോര്‍ച്ചയുണ്ടാകുമ്പോള്‍ വൈദ്യുതി വിച്ഛേദിച്ച് അപകടങ്ങള്‍ തടയും.
*അടിയന്തര സാഹചര്യങ്ങളില്‍ ചെയ്യേണ്ടത്*
അടിയന്തര പ്രാധാന്യമുള്ള പരാതികള്‍ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം നമ്പറുകളിലോ, 1912 ടോള്‍ ഫ്രീ നമ്പറിലോ അറിയിക്കുക.
വൈദ്യുതി ലൈനുകളില്‍ പൊട്ടിവീണ മരക്കമ്പുകള്‍, മരങ്ങള്‍ കെഎസ്.ഇ.ബി ഓഫീസുകളില്‍ അറിയിക്കാതെ വെട്ടിമാറ്റാന്‍ ശ്രമിക്കരുത്.
വൈദ്യുതി വിച്ഛേദിച്ചാല്‍ ഫളാഷ് ലൈറ്റുകള്‍, തീപ്പെട്ടികള്‍ ഉള്‍പ്പെടുന്ന സുരക്ഷാ കിറ്റുകളും വൈദ്യുതാഘാതമുണ്ടായാല്‍ പ്രാഥമിക ചികിത്സ നല്‍കാന്‍ പ്രഥമ ശുശ്രൂഷ കിറ്റുകളും തയ്യാറാക്കണം.