May 23, 2025

പ്ലസ് വണ്‍ പ്രവേശനം : സ്‌പോര്‍ട്‌സ് ക്വാട്ടാ ഓണ്‍ലൈൻ രജിസ്‌ട്രേഷനും വെരിഫിക്കേഷനും ആരംഭിച്ചു

Share

 

കൽപ്പറ്റ : 2025-26 അധ്യയനവർഷത്തേക്കുള്ള പ്ലസ് വണ്‍ സ്‌പോർട്ട്‌സ് ക്വാട്ടാ രജിസ്‌ട്രേഷനും വെരിഫിക്കേഷനും മേയ് 23 മുതല്‍ 28 വരെ.സ്‌കൂളില്‍ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി മേയ് 29. www.sports.hscap.kerala.gov.in എന്ന സൈറ്റില്‍ ഏകജാലകം വഴി പ്ലസ് വണ്ണിന് അപേക്ഷിച്ചശേഷം സ്‌പോർട്‌സ് ക്വാട്ടയ്ക്കുളള സർട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്യണം. ഓണ്‍ലൈൻ രജിസ്‌ട്രേഷന്റെ പകർപ്പ്, സ്‌പോർട്സ് സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവയുമായി നേരിട്ട് ജില്ലാ സ്‌പോർട്‌സ് കൗണ്‍സിലില്‍ എത്തണം.

 

2023 ഏപ്രില്‍ ഒന്നുമുതല്‍ 2025 മാർച്ച്‌ 31 വരെയുള്ള സർട്ടിഫിക്കറ്റുകളാണു പ്രവേശനത്തിനു പരിഗണിക്കുന്നത്. സ്‌കൂള്‍തല മത്സരങ്ങള്‍ക്ക് പുറമേ സംസ്ഥാന/ജില്ലാ അംഗീകൃത സ്‌പോർട്‌സ് അസോസിയേഷൻ നടത്തുന്ന മത്സരങ്ങളിലെ സർട്ടിഫിക്കറ്റുകളില്‍ ബന്ധപ്പെട്ട സ്‌പോർട്സ് കൗണ്‍സില്‍ ഒബ്‌സർവറുടെ ഒപ്പ്, സീരിയല്‍ നമ്ബർ, ഇഷ്യു ചെയ്ത തീയതി, ഇഷ്യു അതോറിറ്റി എന്നിവ വേണം. അല്ലാത്ത പക്ഷം അതിന്റെ പൂർണ്ണ ഉത്തരവാദിത്വം അതത് അതോറിറ്റിക്കും അപേക്ഷ സമർപ്പിക്കുന്ന വിദ്യാർത്ഥികള്‍ക്കുമാണെന്നുള്ള സത്യവാങ്മൂലം നല്‍കണം.

 

അസോസിയേഷന്റെ ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തവർ സർട്ടിഫിക്കറ്റില്‍ അതാത് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി കൌണ്ടർ ഒപ്പ് ചെയ്തിരിക്കണം. ജില്ലാ സ്‌പോർട്സ് കൗണ്‍സിലില്‍നിന്ന് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തി സ്‌കോർ കാർഡ് ലഭിച്ചതിന് ശേഷം വീണ്ടും ലോഗിൻ ചെയ്ത് സ്‌കൂള്‍ സെലക്‌ട് ചെയ്ത് അപേക്ഷ സ്‌കൂളില്‍ സമർപ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04812563825, 8547575248

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.