May 19, 2025

ബാങ്ക് ഓഫ് ബറോഡയിൽ 500 ഒഴിവുകൾ : മെയ് 23ന് മുൻപായി അപേക്ഷിക്കണം

Share

 

ബാങ്ക് ഓഫ് ബറോഡയിൽ പത്താം ക്ലാസുകാർക്ക് പ്യൂൺ (ഓഫീസ് അസിസ്റ്റന്റ്) റിക്രൂട്ട്‌മെന്റ് നടത്തുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന ബറോഡ ബാങ്കിന്റെ കേന്ദ്രങ്ങളിലേക്ക് നിയമനം നടക്കും. കേരളത്തിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അപേക്ഷകൾ മെയ് 23ന് മുൻപായി ഓൺലൈനായി നൽകണം.

 

തസ്തിക & ഒഴിവ്

 

ബാങ്ക് ഓഫ് ബറോഡയിൽ ഓഫീസ് അസിസ്റ്റന്റ് (പ്യൂൺ ) റിക്രൂട്ട്‌മെന്റ്. ആകെ 500 ഒഴിവുകളാണുള്ളത്. ഇന്ത്യയിലെ വിവിധ ശാഖകളിലേക്ക് സ്ഥിര നിയമനമാണ് നടക്കുക.

 

പ്രായപരിധി

 

18 വയസിനും, 26 വയസിനും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒബിസി, മറ്റ് സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

 

യോഗ്യത

 

പത്താം ക്ലാസ് വിജയിച്ചിരിക്കണം. ഏത് സംസ്ഥാനത്താണോ അപേക്ഷ നൽകുന്നത് അവിടുത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം. (മലയാളം അറിഞ്ഞിരിക്കണം).

 

ശമ്പളം

 

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 19,500 രൂപമുതൽ 37815 രൂപ വരെ ശമ്പളമായി ലഭിക്കും. പുറമെ അലവൻസ്, ട്രാവൽ അലവൻസ്, മെഡിക്കൽ ഇൻഷുറൻസ്, പെൻഷൻ എന്നിവയും ലഭിക്കും.

 

തെരഞ്ഞെടുപ്പ്

 

അപേക്ഷകർ ഓൺലൈൻ ടെസ്റ്റിന് ഹാജരാവണം. അതിൽ വിജയിക്കുന്നവരെ പ്രാദേശിക ഭാഷാ ടെസ്റ്റിന് വിധേയരാക്കും. അതിൽ വിജയിക്കുന്നവരെ മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനം നടത്തും.

 

അപേക്ഷ

 

താൽപര്യമുള്ള ഉദ്യോഗാർഥികൾ ബറോഡ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം കരിയർ പോർട്ടലിൽ നിന്ന് പ്യൂൺ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. ശേഷം വിജ്ഞാപനം വായിച്ച് നോക്കി മെയ് 23ന് മുൻപായി ഓൺലൈൻ അപേക്ഷ നൽകണം.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.