പ്ലസ് വൺ പ്രവേശനം; അപേക്ഷ നാളെക്കൂടി

കൽപ്പറ്റ : പ്ലസ്‌വൺ പ്രവേശനത്തിനുള്ള അപേക്ഷ നാളെ ( ചൊവ്വാഴ്ച ) വരെ സ്വീകരിക്കും. 14-നാണ് അപേക്ഷ സ്വീകരിച്ചുതുടങ്ങിയത്. ഞായറാഴ്ചയോടെ അപേക്ഷകരുടെ എണ്ണം 4.25 ലക്ഷം കടന്നു. തടസ്സം കൂടാതെ അപേക്ഷ നൽകാനുള്ള സൗകര്യമാണ് ഇത്തവണ ഹയർസെക്കൻഡറി വകുപ്പ് ഒരുക്കിയിരിക്കുന്നത്. അതിനാൽ സാങ്കേതികപ്രശ്നനങ്ങളില്ലാതെ അപേക്ഷ നൽകാൻ കഴിയുന്നുണ്ട്.
ട്രയൽ അലോട്മെൻ്റ് 24-നു പ്രസിദ്ധീകരിക്കും. അപേക്ഷാവിവരങ്ങളിൽ തെറ്റുണ്ടെങ്കിൽ തിരുത്താനുള്ള അവസരം ട്രയൽ അലോട്മെന്റ്റിനുശേഷം ലഭിക്കും.
ഓപ്ഷൻ നൽകിയ സ്‌കൂളുകളുടെ മുൻഗണനയും വിഷയവുമെല്ലാം അപ്പോൾ തിരുത്താനാകും. ജൂൺ രണ്ടിന് ആദ്യ അലോട്‌മെൻ്റ് പ്രസിദ്ധീകരിക്കും. ആദ്യഘട്ടത്തിൽ മൂന്ന് അലോട്മെന്റാണുള്ളത്. മൂന്നാമത്തെ അലോട്മെന്റ്റ് ജൂൺ 17-നാണ്. ജൂൺ 18-ന് പ്ലസ്‌വൺ ക്ലാസ് തുടങ്ങും.