July 8, 2025

പ്ലസ് വണ്‍ പ്രവേശനം ; അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഇവ ശ്രദ്ധിക്കണം

Share

 

2025-2026 അധ്യയന വർഷത്തെക്കുള്ള പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള അപേക്ഷ സമർപ്പണം ഏകജാലക സംവിധാനത്തിലൂടെ ആരംഭിച്ചു. മേയ് 20 വരെയാണ അപേക്ഷ സമർപ്പിക്കാനുള്ള സമയം.

 

https://hscap.kerala.gov.in/ എന്ന വെബ്സൈറ്റില്‍ വിശദവിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.

 

അപേക്ഷ സമർപ്പിക്കാനുള്ള യോഗ്യത

 

എസ് എസ് എല്‍ സി അല്ലെങ്കില്‍ പത്താം ക്ലാസ് തുല്യതാപരീക്ഷയില്‍ ഓരോ പേപ്പറിനും ഡി ഗ്രേഡ് നേടിയവർക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം.

അപേക്ഷകർക്ക് 2025 ജൂണ്‍ 1ന് 15 വയസ് പൂർത്തിയാകണം, 20 വയസ് കവിയാൻ പാടില്ല.

കേരളത്തിലെ പൊതു പരീക്ഷാ ബോർഡില്‍ നിന്ന് എസ് എസ് എല്‍ സി പരീക്ഷ വിജയിക്കുന്ന അപേക്ഷകർക്ക് കുറഞ്ഞ പ്രായപരിധിയില്ല.

അപേക്ഷ സമർപ്പിക്കേണ്ട വിധം

 

സ്വന്തമായോ അല്ലെങ്കില്‍ പത്താം ക്ലാസ് പഠിച്ചിരുന്ന ഹൈസ്കൂളിലെ കമ്ബ്യൂട്ടർ ലാബ് സൗകര്യവും, പ്രദേശത്തെ ഗവണ്‍മെൻ്റ് അല്ലെങ്കില്‍ എയ്ഡ്സ് ഹയർ സെക്കൻഡറി സ്കൂളുകളിലെ കമ്ബ്യൂട്ടർ ലാബിലൂടെയും അദ്ധ്യാപകരുടെ സഹായം പ്രയോജനപ്പെടുത്തിയും അപേക്ഷകള്‍ ഓണ്‍ലൈനായി സമർപ്പിക്കാവുന്നതാണ്.

പൂർണമായും ഓണ്‍ലൈൻ സംവിധാനത്തിലൂടെയാണ് പ്രവേശന നടപടികള്‍. പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ https://hscap.kerala.gov.in/ എന്ന വെബ്സൈറ്റിലൂടെ കാൻഡിഡേറ്റ് ലോഗിൻ ചെയ്യുക.

പ്രേസ്പെക്ടസ്സിലെ നിർദ്ദേശങ്ങള്‍ വിശദമായി വായിച്ചതിനു ശേഷം മാത്രം ഓണ്‍ലൈനായി അപേക്ഷകള്‍ സമർപ്പിക്കാം.

 

ഓപ്ഷനുകള്‍ തിരഞ്ഞെടുക്കുമ്ബോള്‍ ശ്രദ്ധിക്കാം

 

വിദ്യർത്ഥികള്‍ക്ക് പഠിക്കാൻ ഇഷ്ടമുള്ള സ്കൂളുകളം അവിടെ ലഭ്യമായ കോമ്ബിനേഷനുകളും മുൻഗണന അനുസരിച്ച്‌ ചേർക്കാവുന്നതാണ്.

ഒരു സ്കൂളും ഐച്ഛിക വിഷയങ്ങളുടെ കോമ്ബിനേഷനും അടങ്ങുന്നതാണ് ഒരു ഓപ്ഷൻ.

ഒരു വിദ്യർത്ഥിക്ക് എത്ര ഓപ്ഷൻ വേണമെങ്കിലും തിരഞ്ഞെടുക്കാം.

50 ഓപ്ഷനുകള്‍ വരെ അപേക്ഷയില്‍ നല്‍കാവുന്നതാണ്. എന്നാല്‍ താല്‍പര്യമനുസരിച്ച്‌ മാത്രം തിരഞ്ഞെടുത്ത് ചേർക്കുക.

സയൻസ്, ഹ്യുമാനിറ്റിസ്, കൊമേഴ്സ് എന്നീ വിഭാഗങ്ങളിലായി 45 കോമ്ബിനേഷനുകളാണ് ഉള്ളത്.

അപേക്ഷ സമർപ്പണത്തില്‍ വരുന്ന പിശകില്‍ തിരുത്തല്‍ വരുത്താൻ അവസരം ലഭിക്കും.

 

അലോട്ട്മെൻ്റ് പ്രക്രിയ

 

മൂന്ന് അലോട്ട്മെൻ്റ് അടങ്ങുന്ന മുഖ്യ അലേട്ട്മെൻ്റിനു ശേഷം ഒഴിവുള്ള സീറ്റുകളിലേയ്ക്ക് സപ്ലിമെൻ്ററി അലോട്ട്മെൻ്റുകള്‍ നടത്തും.

മുഖ്യ അലോട്ട്മെൻ്റില്‍ പ്രവേശനം നേടാൻ സാധിക്കാത്തവർ ഈ ഘട്ടത്തില്‍ ശ്രദ്ധയോടെ അപേക്ഷ പുതുക്കണം.

മുൻപ് അപേക്ഷിക്കാത്തവർക്കും ഈ സമയം അപേക്ഷിക്കാം.

ഒന്നില്‍ കൂടുതല്‍ ജില്ലകളില്‍ അപേക്ഷ സമർപ്പിച്ചവർക്ക് അപേക്ഷിച്ച ജില്ലകളിലെല്ലാം ഒരേ സമയം അലോട്ട്മെൻ്റ് ലഭിച്ചാല്‍ അവർ ഏതെങ്കിലും ഒരു ജില്ലയില്‍ പ്രവേശനം നേടണം. അതോടെ മറ്റ് ജില്ലകളിലെ ഓപ്ഷനുകള്‍ ഇല്ലാതാകും.

 

പ്ലസ് വണ്‍ പ്രവേശനം പ്രധാനപ്പെട്ട തീയതികള്‍

 

ഓണ്‍ലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി : 14/05/2025

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 20/05/2025

ട്രയല്‍ അലോട്ട്മെൻ്റ് തീയത്: 24/05/2025

ആദ്യ അലോട്ട്മെൻ്റ് തീയതി: 02/06/2025

മുഖ്യ അലോട്ട്മെൻ്റ് അവസാനിക്കുന്ന തീയതി: 17/06/2025

ക്ലാസുകള്‍ ആരംഭിക്കുന്ന തീയതി: 18/06/2025

Kerala Plus One Admission 2025: പ്ലസ് വണ്‍ പ്രവേശനം, ഈ തീയതികള്‍ മറക്കരുത്

ടെക്‌നിക്കല്‍ ഹയർ സെക്കൻഡറി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം

Kerala Jobs: ടെക്നിക്കല്‍ അസിസ്റ്റന്റ് ഒഴിവ്, യോഗ്യത ബിരുദാനന്തര ബിരുദം

മീഡിയ അക്കാദമി പിജി ഡിപ്ലോമ; മെയ് 25 വരെ അപേക്ഷിക്കാം


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.