ഇന്ത്യയും പാകിസ്താനും തമ്മില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നു : സൈനികനടപടികള്‍ മരവിപ്പിക്കാനും ധാരണ ; സ്ഥിരീകരിച്ച് കേന്ദ്രം

ഡല്‍ഹി : ഇന്ത്യയും പാകിസ്താനും തമ്മില്‍ വെടിനിർത്തലിന് ധാരണയായെന്ന് കേന്ദ്രം. വെടിനിർത്തലിനും സൈനികനടപടികള്‍ മരവിപ്പിക്കാനും ധാരണയായെന്ന് അംഗീകരിച്ച് കേന്ദ്രസർക്കാർ. വിദേശകാര്യ വക്താവ് വിക്രം മിസ്രിയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന നടത്തിയത്. ഇന്ന് വൈകീട്ട് അഞ്ചുമണിമുതലാണ് വെടിനിർത്തല്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.
അതേസമയം തീരുമാനത്തില്‍ മൂന്നാം കക്ഷി ഇടപെടല്‍ ഇന്ത്യ നിഷേധിച്ചു. ഇരു രാജ്യങ്ങളുടെയും സൈനിക മേധാവികള്‍ തമ്മില്‍ നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് സുപ്രധാനമായ തീരുമാനം വന്നിരിക്കുന്നത്. പാകിസ്താൻ ഡിജിഎംഒ ഇന്ത്യയുടെ ഡിജിഎംഒയുമായി ബന്ധപ്പെട്ടതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര പറഞ്ഞു